മൂല്യം വേണം ; ലിംഗ മാറ്റ ശസ്ത്രക്രിയയും ട്രാന്‍സ് വിവാഹവും നിരോധിച്ചു ; ഇരു സഭകളും നിയമം പാസാക്കി റഷ്യ
മോസേകോ: പരമ്ബരാഗത മൂല്യങ്ങള്‍ സംരക്ഷിക്കാൻ ട്രാൻസ്‌ജെൻഡര്‍ വിവാഹവും ലിംഗമാറ്റവും റഷ്യ നിരോധിച്ചു. ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി അംഗീകരിച്ച ബില്ലില്‍ റഷ്യൻ പ്രസിഡന്റ വ്‌ളാഡിമിര്‍ പുടിൻ നിയമനിര്‍മ്മാണത്തില്‍ ഒപ്പുവച്ചു.
ഈ നിയമനിര്‍മ്മാണത്തിലൂടെ റഷ്യയിലെ എല്‍.ജി.ബി.റ്റി.ക്യൂ കമ്മ്യൂണിക്കിടയില്‍ നിന്ന് വളരെയധികം പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് വിവേചനം അനുഭവപ്പെടുന്ന എല്‍.ജി.ബി.ടി.ക്യൂ.എ+ സമൂഹത്തിന് ഇത് വലിയ പ്രഹരമാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായിയാണ് ബില്‍ അംഗീകരിച്ചത്. ഒരു വ്യക്തിയുടെ ലിംഗമാറ്റം ലക്ഷ്യമിട്ടുള്ള ഏതെങ്കിലും മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ഔദ്യോഗിക രേഖകളിലും പൊതു രേഖകളിലും ഒരാളുടെ ലിംഗഭേദം മാറ്റുകയും ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ജന്മനായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊ സമാനമായ വൈദ്യസഹായം ആവശ്യമായ സാഹചര്യത്തിലൊ അല്ലാത്ത തരത്തിലുള്ള യാതൊരും മെഡിക്കല്‍ ഇടപെടലുകളും രാജ്യത്ത് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ട്രാന്‍സ്‌ജെൻഡര്‍ വിവാഹങ്ങള്‍ക്കും ഇതോടെ വിലക്ക് നിലവില്‍വരും. ഇതിനു പുറമെ ട്രാന്‍സ്‌ജെൻഡര്‍ വ്യക്തികളെ സംരക്ഷിക്കുക, വളര്‍ത്തുക, ദത്തെടുക്കുക എന്നിവയേയും ഈ നിയമം തടയുന്നു. ക്രെംലിൻ കുരിശുയുദ്ധ കാലം മുതലുള്ള രാജ്യത്തിന്റെ സംസ്‌കാരത്തെയും നിലനില്‍പ്പിനേയും സംരക്ഷിക്കാൻ വേണ്ടിയാണ് പുതിയ നിയമ നിര്‍മ്മാണമെന്നാണ് സര്‍ക്കാരിന്റെ വാദം. പാശ്ചാത്യ കുടുംബവിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ നിന്ന് റഷ്യയെ രക്ഷപ്പെടുത്തുന്നതിനു കൂടിയാണ് പുതിയ തീരുമാനം. റഷ്യയി. എല്‍.ജി.ബി.ടി.ക്യൂ.എ+ സമൂഹത്തിനെതിരായ അടിച്ചമര്‍ത്തല്‍ ആരംഭിക്കുന്നത് ഒരു ദശാബ്ദം മുമ്ബാണ്. രാജ്യത്ത് പുതിയ നിയമനിര്‍മ്മാണം വരുന്നത്തോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്