December 18, 2023 7:20 pmPublished by : Chief Editor
സുല്‍ത്താൻ ബത്തേരി: കൂടല്ലൂരില്‍ യുവാവിനെ കൊന്ന നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. ഇതോടെ പത്ത് ദിവസത്തെ വനംവകുപ്പിന്‍റെ തിരച്ചിലിനും നാട്ടുകാരുടെ ഭീതിക്കുമാണ് അന്ത്യമാകുന്നത്.
എന്നാല്‍, കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്.
വയനാട്ടില്‍ പുല്ലരിയാൻ പോയ പ്രജീഷ് എന്ന് യുവാവിനെ കടുവ ആക്രമിക്കുകയായിരുന്നു. പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ പാതി തിന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
തിരച്ചില്‍ ആരംഭിച്ച് ആറാം ദിവസമാണ് കടുവയെ തിരിച്ചറിഞ്ഞത്. വനംവകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആണ്‍ കടുവയാണിത്. വനംവകുപ്പ് 36 ക്യാമറകളുമായി 80 പേരടങ്ങുന്ന പ്രത്യേക സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയത്.
കടുവയെ പിടിക്കുന്നതിനു വനംവകുപ്പ് ദൗത്യസംഘം ശ്രമം തുടരുന്നതിനിടെ കല്ലൂര്‍കുന്നില്‍ പശുവിനെ കൊന്നിരുന്നു. ദൗത്യസംഘം വെടി വെക്കാൻ പഴുത് തേടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്