നബിയും ക്രിസ്തുവും ദൈവമെങ്കില്‍ ഗുരുവും ദൈവം; നവോത്ഥാന നായകനാക്കി ചെറുതാക്കേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ആലുവ: മുസ്‌ലിംകള്‍ക്ക് നബിയും ക്രൈസ്തവര്‍ക്ക് യേശുക്രിസതുവും പോലെ ഈഴവ-തീയ്യ വിഭാഗങ്ങള്‍ക്ക് ശ്രീനാരയണഗുരുവും ദൈവമാണെന്ന് എസ്‌എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയന്‍ നേതൃത്വപരിശീലന ക്യാമ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍.
ഗുരുദേവനെ നവോത്ഥാന നായകന്‍ എന്നപേരില്‍ ചിലര്‍ ചെറുതാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഗുരുദേവനെ ഹൃദയത്തിലേറ്റിയ ശ്രീനാരായണീയ സമൂഹം ഇത് അംഗീകരിക്കുന്നില്ല. സംഘടിതമായ ന്യൂനപക്ഷങ്ങള്‍ക്ക് മാറിമാറിവന്ന സര്‍ക്കാരുകള്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ്. അസംഘടുതരായ ഭൂരിപക്ഷത്തെ അവഗണിക്കുന്നു. ഈ അനീതി ചോദ്യം ചെയ്താല്‍ വര്‍ഗീയ വാദികളാക്കി വായടപ്പിക്കാനാണ് ശ്രമം. യോഗനേതൃത്വത്തെ കരിവാരിതേയ്ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.
ചില യൂണിയനുകളില്‍ മൈക്രോഫിനാന്‍സ് വായ്പ വിതരണത്തിന്റെ നടന്ന അപകാതകളുടെ പേരില്‍ യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുക്കുന്നു. വായ്പ വിതരണം ചെയ്യുന്നത് എസ്‌എന്‍ഡി യോഗമല്ല. വായ്പ അനുവദിക്കുന്നതിനുള്ള കത്ത് നല്‍കുകമാത്രമാണ് യോഗം ചെയ്യുന്നത്. എന്നിട്ടും വിരലിലെണ്ണാവുന്ന സ്ഥലത്ത് നടന്ന അപാകതകളുടെ പേരില്‍ യോഗനേതൃത്വത്തിന് എതിരെ കേസെടുക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്