×

രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിച്ച് തോറ്റ തുഷാര്‍ വെള്ളാപ്പള്ളി പവര്‍ ബ്രോക്കര്‍ ; മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കേരളത്തില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് തിരിച്ചു പിടിക്കാന്‍ പോലും കെല്‍പ്പില്ലാത്ത വിധം ദുര്‍ബലമാണ് ബിഡിജെഎസ് പാര്‍ട്ടി. ആ രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളിയാണ് തെലങ്കാനയില്‍ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’യ്ക്കു പിന്നിലെന്ന ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (കെസിആര്‍) രംഗത്തു വരുമ്ബോള്‍ ഞെട്ടുന്നത് മലയാളികളാണ്. നൂറ് കോടിയുടെ ഇടപാട് നടത്തി ഓപ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ മാത്രം പവര്‍ ബ്രോക്കറാണ് തുഷാറെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാര്‍ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും കെസിആര്‍ ആരോപിക്കുമ്ബോള്‍ മലയാളികളും ഞെട്ടുകയാണ്.

തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആര്‍എസ്) നാലു എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് പിടികൂടിയ സംഭവത്തെ പരാമര്‍ശിച്ച കെസിആര്‍, നാല് എംഎല്‍എമാരെ നൂറു കോടി രൂപ നല്‍കി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞു. തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെയും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച കെസിആര്‍, എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.

‘ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുകയാണ്. ജനാധിപത്യത്തെ അവരാണ് കൊലചെയ്യുന്നത്. ഇവിടെ ഏക്‌നാഥ് ഷിന്‍ഡെമാരെ ഉണ്ടാക്കുന്നത് ആ പാര്‍ട്ടിയാണ്. ‘നിങ്ങളുടെ എംഎ‍ല്‍എമാര്‍ എന്നെ വിളിക്കുന്നുണ്ട്’ എന്ന് ഏതെങ്കിലും പ്രധാനമന്ത്രി മുമ്ബ് പറഞ്ഞിട്ടുണ്ടോ ഇതാണ് ‘അദ്ദേഹം’ ബംഗാളില്‍ മമതയോട് പറഞ്ഞത്. എന്തിനാണ് നമ്മളിതൊക്കെ സഹിക്കുന്നത്. കോടതികള്‍ ഇക്കാര്യത്തില്‍ ഇടപെട്ട് രാജ്യത്തെ രക്ഷിക്കണം. ബിജെപി ടി.ആര്‍.എസ് എംഎ‍ല്‍എമാരെ ചാക്കിടാന്‍ നടത്തിയതിന്റെ തെളിവ് കോടതിക്ക് കൈമാറും. ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. രാമചന്ദ്ര ഭാരതി എന്നയാള്‍ എംഎ‍ല്‍എ രോഹിത് റെഡ്ഡിയോട് പറഞ്ഞത് തങ്ങള്‍ ഇതിനകം രാജ്യത്തെ എട്ടു സര്‍ക്കാറുകളെ താഴെയിറക്കിയെന്നാണ്. ഇനി തെലങ്കാനയിലും ആന്ധ്രയിലും രാജസ്ഥാനിലും ഡല്‍ഹിയിലും അത് ആവര്‍ത്തിക്കുമെന്നും പറഞ്ഞു. പക്ഷേ, ഞങ്ങളിത് കൈയോടെ പിടികൂടി. ഇത് സംഘടിത കുറ്റകൃത്യമാണ്. പിടിയിലായ ഓരോരുത്തര്‍ക്കും മൂന്ന് ആധാര്‍ കാര്‍ഡുവരെയുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ അട്ടിമറിനീക്കത്തിന്റെ തെളിവായി കെ.സി.ആര്‍ രഹസ്യമായി ചിത്രീകരിച്ച വിഡിയോയും ഹാജരാക്കി.

രാഹുല്‍ ഗാന്ധിക്കെതിരെ കേരളത്തില്‍ മത്സരിച്ചയാളാണ് തുഷാര്‍ വെള്ളാപ്പള്ളി. കേന്ദ്രമന്ത്രിയാണ് അയാളുടെ സ്ഥാനാര്‍ത്ഥിത്വം അന്ന് പ്രഖ്യാപിച്ചത്.

 

എല്ലാ കാര്യങ്ങളും നീക്കിയത് ബി.എല്‍. സന്തോഷ്, തുഷാര്‍ എന്നിവരും മറ്റൊരാളും ചേര്‍ന്നാണെന്നും കെസിആര്‍ വ്യക്തമാക്കുകയുണ്ടായി. എംഎ‍ല്‍എമാരെ ചാക്കിടാന്‍ ശ്രമിച്ച രാമചന്ദ്രഭാരതി എന്ന സതീഷ് ശര്‍മ, നന്ദ കുമാര്‍, സിംഹയാജി സ്വാമ്യത് എന്നിവര്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്.

 

ബിജെപിക്കാരായ രാമചന്ദ്ര ഭാരതിയും നന്ദ കുമാറും ചേര്‍ന്ന് തനിക്ക് പാര്‍ട്ടി മാറി ബിജെപിയിലെത്താന്‍ 100 കോടി വാഗ്ദാനം ചെയ്‌തെന്ന് കാണിച്ച്‌ ടി.ആര്‍.എസ് എംഎ‍ല്‍എ പൈലറ്റ് രോഹിത് റെഡ്ഡിയാണ് പരാതി നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top