തുഷാറെ.. രണ്ട് വള്ളത്തില്‍ കാല് വയ്ക്കല്ലേ… സ്ഥാനാര്‍ത്ഥിയാക്കാന്‍ അമിത് ഷാ രംഗത്ത്

രണ്ട് വള്ളത്തില്‍ കാലൂന്നിയുള്ള ബിഡിജെഎസ് നിലപാടില്‍ ബിജെപിക്ക് അതൃപ്തിയും ആശങ്കയും. മത്സരത്തിനില്ലെന്ന് വാശിപ്പിടിച്ച് നില്‍ക്കുന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തും. തുഷാറിനെ മത്സരത്തിനിറക്കി അതിലൂടെ സംസ്ഥാന ഘടകത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് മുഖ്യലക്ഷ്യം.
ബിഡിജെഎസിന്റെ സമീപകാല നിലപാടുകള്‍ സംശയത്തോടെയാണ് ബിജെപി കാണുന്നത്. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരും ചര്‍ച്ച നടത്തിയതോടെ ഈ സംശയവും ആശങ്കയ്ക്ക് അതൃപ്തിക്ക് വഴിമാറി. തുഷാര്‍ മത്സരത്തിന് തയ്യാറായില്ലെങ്കില്‍ ബിഡിജെഎസിന് ഇപ്പോള്‍ ധാരണയായ നാല് സീറ്റില്‍ കൂടുതല്‍ നല്‍കേണ്ടെന്നാണ് ബിജെപിയിലെ അഭിപ്രായം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്