×

വരത്തനും വേണ്ട, വയസ്സനും വേണ്ട; തൃശൂരില്‍ പോസ്റ്ററുകള്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും മുറുകുന്നതിനിടെ വയസനും വരത്തനും വേണ്ടെന്ന് തൃശൂര്‍ ഡിസിസി ഓഫിസിനു മുന്നില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഐയുടെ പേരിലാണ് ഡിസിസി ഓഫിസിനു മുന്നിലും നഗരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ തൃശൂരിന് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതില്‍ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് പോസ്റ്ററുകളെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പോസ്റ്ററുകള്‍ കീറി കളഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top