×

അമിത് ഷാ നേരിട്ട് നോക്കുന്നത് 70 മണ്ഡലങ്ങള്‍ ; അതില്‍ തൃശൂര്‍

തൃശൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ബി.ജെ.പി. രണ്ടാഴ്ച്ച മുമ്ബ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി മടങ്ങിയതിന് പിന്നാലെ തുടര്‍പ്രവര്‍ത്തനത്തിനായി കഴിഞ്ഞ ദിവസം മറ്റൊരു കേന്ദ്ര മന്ത്രി കൂടി ജില്ലയിലെത്തി .

 

തൃശൂര്‍ പാലര്‍മെന്റ് മണ്ഡലത്തിന്റെ പ്രഭാരി കൂടിയായ കേന്ദ്രമന്ത്രി ബലവന്ദ് കുബേയാണ് തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളുടെ യോഗത്തില്‍ പങ്കെടുത്തത്. ലോക്സഭാ മണ്ഡലങ്ങളിലെ കോര്‍ കമ്മിറ്റി യോഗമാണ് ചേര്‍ന്നത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ആദ്യം വിശകലനമുണ്ടായത്. പേജ് പ്രമുഖരെ കണ്ടെത്താനുള്ള മാനദണ്ഡവും വിശദമായി വിലയിരുത്തി. വോട്ടര്‍പട്ടികയിലെ പേജിന് ചുമതലക്കാരെ നിശ്ചയിക്കുന്നതിന് ബി.ജെ.പി വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

 

ഇവരുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് പ്രവര്‍ത്തനം ക്രോഡീകരിക്കുന്നത്. അമിത് ഷാ വന്നപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്ന 23 നിര്‍ദ്ദേങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്ന് വിലയിരുത്തിയിരുന്നു. രാജ്യത്ത് അമിത് ഷാ നേരിട്ട് നോക്കുന്ന 70 മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. അതിന്റെ ഭാഗമായാണ് അമിത് ഷായുടെ സന്ദര്‍ശനം കഴിഞ്ഞ രണ്ടാഴ്ച പിന്നിടുമ്ബോഴേക്കും മറ്റൊരു കേന്ദ്രമന്ത്രി കൂടിയെത്തിയത്. മേയില്‍ അമിത് ഷാ വീണ്ടും തൃശൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top