തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
കനത്ത മഴയെ തുടര്‍ന്നാണ് മാറ്റിയത്. അതേസമയം, പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും പതിവുപോലെ നടക്കും. രാവിലെ ഒന്‍പതിന് ശ്രീമൂലസ്ഥാനത്താണ് പൂരം വിടചൊല്ലിപ്പിരിയുന്ന ചടങ്ങ് നടക്കുക.
പുലര്‍ച്ചെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അതിശക്തമായ മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ വൈകിട്ട് ഏഴ് മണിക്ക് വെടിക്കെട്ട് നടത്താമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
കുടമാറ്റ സമയത്തും കനത്തമഴ പെയ്‌തിരുന്നു. എന്നാല്‍ നിറഞ്ഞ് തുളുമ്ബിയ പുരുഷാരം കണ്ണിമചിമ്മാതെ പിന്മാറാതെ ആവേശപൂര്‍വം കുടമാറ്റം മുഴുവന്‍ കണ്ടു.വൈകിട്ട് 5.30ന് ആരംഭിച്ച കുടമാറ്റം ഏഴ് മണിയോടെയാണ് സമാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്