തൃശൂരില്‍ തോറ്റാല്‍ രാജ്യസഭാ എം പി ആക്കുമോ ? പുതിയ സമ്മര്‍ദ്ദ വുമായി തുഷാര്‍ – ബിജെപിയുടെ തന്ത്രം ഇങ്ങനെ
തുഷാര്‍ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി അമിത് ഷായെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ താന്‍ നില്‍ക്കാമെന്നും എന്നാല്‍ അവിടെ എതെങ്കിലും കാരണവശാല്‍ തോറ്റുപോയാല്‍ രാജ്യസഭാ എം പി ആക്കണമെന്നതാണ് പുതിയ ഡിമാന്‍ഡ്.
ഈ ആവശ്യവുമായി രാജ്‌നാഥ് സിംഗിനെ അദ്ദേഹം സമീപിച്ചു. എന്നാല്‍ ഇത്തരം യാതൊരു ഉറപ്പും തരാന്‍ താനില്ലെന്നും എല്ലാം പ്രധാനമന്ത്രിയുമായും പാര്‍ട്ടിയുടെ അധ്യക്ഷനുമായി സംസാരിക്കൂവെന്ന് പറഞ്ഞ് സിംഗ് തുഷാറിനെ തിരിച്ചയച്ചതായി ഡെല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
തുഷാര്‍ മല്‍സരിക്കാനില്ലെങ്കില്‍ ബിഡിജെഎസിന് കേന്ദ്രത്തില്‍ നിന്നും തിരഞ്ഞെടുപ്പ് ചെലവിനുള്ള രൂപ തരാന്‍ സാധ്യമല്ലെന്ന് ബിജെപി നേതൃത്വം ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ചെലവ് തുക സ്വന്തം നിലയില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ടതാണെന്നും അറിയിച്ചു. ഇതിലാണ് ഇപ്പോള്‍ തുഷാര്‍ മല്‍സരിക്കാന്‍ അരക്കൈ നോക്കുന്നത്. എന്നാല്‍ പാണക്കാട് തങ്ങളുടെ കുടുംബത്തില്‍ നിന്ന് ആരും മല്‍സരിക്കാറില്ലാല്ലോയെന്നും പിന്നെ വെള്ളാപ്പള്ളി തറവാട്ടില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നാണ് പിതാവായ നടേശന്റെ ചോദ്യം. എന്നാല്‍ ചില സമയം പിതാവും പുത്രനും സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്നതാണ് ബിജെപി നേതൃത്വത്തെ കുഴയ്ക്കുന്നത്. ആയതിനാല്‍ ഇലക്ഷന്‍ ഫണ്ട് വേണമെങ്കില്‍ തുഷാര്‍ കളത്തിലിറങ്ങണമെന്ന് തന്നെയാണ് അമിത് ഷായുടെ ആവശ്യം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്