കോട്ടയത്ത് വിജത്തിളക്കവുമായി തോമസ് ചാഴികാടന്‍;
കോട്ടയം: 62983 വോട്ടിന്‍റെ ലീഡ് നേടി കോട്ടയത്ത് തോമസ് ചാഴികാടന്‍ വിജയത്തിലേക്കെത്തുകയാണ്. സ്ഥാനര്‍ത്തിത്തം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചാഴികാടനെ മത്സരിപ്പിച്ചാല്‍ സീറ്റ് നഷടപ്പെടുമെന്ന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടായിരുന്ന ആവലാതികളെയെല്ലാം മറികടന്നാണ് അദ്ദേഹം തരക്കേടില്ലാത്ത ലീഡോടെ വിജയത്തിലേക്കെത്തുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്‍ ജയിക്കുമെന്ന നിലപാടായിരുന്നു പലപ്പോഴും യുഡിഎഫില്‍ തന്നെ ഉയര്‍ന്നു കേട്ടിരുന്നത്.
വളരെയേറെ വ്യക്തി ബന്ധങ്ങളുള്ള എന്‍ ഡി എ സ്ഥാനാര്‍ഥി പി സി തോമസ് യുഡിഎഫിനുള്ള വോട്ടുകള്‍ നേടുമെന്നും സംസാരമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും പിന്തള്ളി തോമസ് ചാഴികാടന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പിജെ ജോസഫിന് കോട്ടയത്ത് സീറ്റ് നല്‍കണമെന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ചാഴികാടന്‍ സ്ഥാനാര്‍ഥിയാകുന്നത്. തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു മാണി സാറിന്‍റെ വിടവാങ്ങല്‍.
വിജയം ഉറപ്പിച്ചു കഴിഞ്ഞ തോമസ് ചാഴിക്കാടന്‍റെ വിജയഘോഷങ്ങള്‍ 1.30 ന് കോട്ടയത്തു നിന്നും ആരംഭിക്കും. പാലായിലെത്തി മാണി സാറിന്റ കബറിടത്തില്‍ പുഷ്‌പാർച്ചന നടത്തിയ ശേഷം തിരിച്ചു കോട്ടയത്തെത്തി ഡിസിസി ഓഫീസിൽ നിന്നും വിജയാഘോഷം ആരംഭിക്കും. കോട്ടയം നഗരത്തിലെ പ്രകടനത്തിനുശേഷം എല്ലാ നിയോജകമണ്ഡലത്തിലും നന്ദി പര്യടനം നടത്തും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്