×

പ്രളയ സമയത്ത് താന്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ല’ ; എംഎല്‍എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക കാര്യമില്ലെന്ന് തോമസ് ചാണ്ടി

ആലപ്പുഴ : കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് സ്ഥലം എംഎല്‍എയോ, സംസ്ഥാന മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. മന്ത്രിമാര്‍ ദുരിതസ്ഥലം സന്ദര്‍ശിക്കുന്നതില്ല കാര്യം. എംഎല്‍എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക കാര്യമില്ല. പ്രളയ സമയത്ത് താന്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. താന്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ശാരീരിക അവഷത കൊണ്ടാണ് നേരിട്ട് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത്. തന്റെ മൂന്നു ബോട്ടുകളും 30 ഓളം ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിട്ടുനല്‍കിയതായും തോമസ് ചാണ്ടി പറഞ്ഞു. സഹായങ്ങള്‍ കൃത്യമായി എത്തിച്ചിട്ടുണ്ട്. സഹായങ്ങള്‍ എത്തിച്ചില്ലെന്ന വിമര്‍ശനത്തില്‍ കഴമ്ബില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

സ്വന്തം മണ്ഡലത്തിലെ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്ക് കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. സ്വന്തം വീടുള്‍പ്പെടുന്ന സ്ഥലമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ല. ആലപ്പുഴയില്‍ നിന്ന് മൂന്ന് മന്ത്രിമാരും ജനപ്രതിനിധികളും ഉണ്ടായിട്ടും കുട്ടനാടിലെ ദുരിതബാധിത പ്രദേശങ്ങള്‍ ആരും സന്ദര്‍ശിച്ചില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണ്. അധികൃതര്‍ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top