തൊടുപുഴ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടു നല്‍കുമോ ? സ്റ്റിയറിഗ്ഗ് വെട്ടിതിരിച്ച് പിതാവും പുത്രനും – ഭാവികാലം ധാരണയാക്കൂ..
കോട്ടയം : ജോസഫിന്റെ കോട്ടയത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാവില്ല. ഭാവിയില്‍ ചില കാര്യങ്ങള്‍ക്ക് വ്യക്തമായ ധാരണകള്‍ ഉണ്ടാകാതെ കോട്ടയം സീറ്റ് നല്‍കാനാവില്ലെന്ന് മാണിയുടെ കൂടെയുള്ള എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. വളരെ രൂക്ഷമായിട്ടാണ് ഈ എംഎല്‍എ മാര്‍ പ്രതികരിച്ചിട്ടുള്ളത്.
കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചാല്‍ അത് ജോസ് കെ മാണിക്ക് നല്‍കണം, ചെയര്‍മാന്‍ സ്ഥാനം ഉടന്‍ തന്നെ ജോസ് കെ മാണിക്ക് നല്‍കണം, തൊടുപുഴ സീറ്റില്‍ മാണിക്ക് കൂടി സ്വീകാര്യനായ വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കണം. ഇവയാണ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മുന്നോട്ട് വച്ചിട്ടുള്ള നിബന്ധനകള്‍. വളരെ രൂക്ഷമായിട്ടാണ് ചാഴികാടന്‍ ടീമിനെ മുന്നില്‍ നിര്‍ത്തി കെ എം മാണി കളിച്ചത്. രാവിലെത്തെ കമ്മിറ്റിക്ക് ശേഷം സി എഫ് തോമസ് പത്രസമ്മേളനത്തില്‍ ജോസഫ് ആവശ്യം ഉന്നയിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ന് തന്നെ വൈകിട്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. ഭാവിയിലെ കാര്യങ്ങള്‍ വ്യക്തമാക്കിയശേഷം മതി പുതിയ ധാരണകള്‍ എന്ന് മാണി ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളെ കൊണ്ട് പിതാവും പുത്രനും പറയിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് ഏറെ നെഗറ്റീവ് ഉണ്ടാക്കുമെന്ന് ജോസഫ് ഗ്രൂപ്പ് നിലപാടെടുത്തു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത ദിവസം തന്നെ ഒരുയോഗം കൂടി വിളിച്ച് പ്രഖ്യാപിക്കാമെന്ന് മാണിയും ജോമോനും പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്