×

തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ചത് സന്തോഷാണോയെന്ന് തിരിച്ചറിയാനായില്ല; ഡിവൈഎസ്‌പി മധുബാബു

തിരുവനന്തപുരം: തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ചത് മ്യൂസിയം കേസിലെ പ്രതി സന്തോഷല്ലെന്ന് സൂചന നല്‍കി പൊലീസ്.

സന്തോഷിന്റെ ഫോട്ടോ പൊലീസുകാര്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തെങ്കിലും ഇയാളെ തിരിച്ചറിയാനായില്ല. ‌ഡിസംബര്‍ ആറിന് സന്തോഷുണ്ടായിരുന്ന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. സന്തോഷാണോയെന്ന് സ്ഥിരീകരിക്കാനാണിത്. വിവരം ലഭിക്കുന്നതിനായി തൊടുപുഴ പൊലീസ് സൈബര്‍ സെല്ലിനെ സമീപിച്ചു.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേ 2021 ഡിസംബര്‍ ആറിനാണ് കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

 

അന്നുതന്നെ ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പ്രതി മുഖം പാതി മറച്ചത് അന്വേഷണത്തിന് തടസമായി.

 

ചിത്രം വരച്ച്‌ കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് മ്യൂസിയം പൊലീസിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും തൊടുപുഴ ഡിവൈഎസ്‌പി മധുബാബു പറഞ്ഞു.

 

എന്നാല്‍ പ്രതി സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top