×

തിരുപ്പതിയില്‍ തലമുടി കയറ്റി അയച്ച് കിട്ടുന്നത് പ്രതിമാസം 14 കോടി രൂപ ;

തിരുമല : രാജ്യത്തെ സമ്ബന്നമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് മുടിമുറിക്കല്‍. ഭക്തര്‍ തല മൊട്ടയടിച്ച്‌ നല്‍കുന്ന മുടിയില്‍ നിന്നും ദേവസ്വം വര്‍ഷം 150 കോടിയാണ് വരുമാനം നേടുന്നത്.

ഭക്തരുടെ മുടി മുറിക്കുന്നതിനായി നൂറ് കണക്കിന് ബാര്‍ബര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ബാര്‍ബര്‍മാര്‍ തങ്ങള്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന് പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം ഇവര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തു. വിജിലന്‍സ് ജീവനക്കാര്‍ നടത്തിയ റെയ്ഡിനെതിരെയാണ് ഇവര്‍ പണിമുടക്കിയത്. ഇതോടെ ഭക്തര്‍ക്ക് മണിക്കൂറുകളോളം തങ്ങളുടെ ഇഷ്ട വഴിപാട് നടത്താന്‍ കഴിഞ്ഞില്ല.

മുടി വാങ്ങുന്നത് എന്തിന്

150 കോടിയുടെ വരുമാനം മുടിവിറ്റ് മാത്രം ലഭിക്കുമ്ബോള്‍ ഈ മുടി വാങ്ങുന്നത് ആരാണെന്ന സംശയം ആര്‍ക്കുമുണ്ടാവും. വിഗ് നിര്‍മ്മാതാക്കളാണ് തിരുപ്പതിയില്‍ മുടി വാങ്ങുന്നതിനായി മത്സരിക്കുന്നത്. ബാര്‍ബര്‍മാര്‍ ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന മനുഷ്യ മുടിയുടെ നീളം അനുസരിച്ച്‌ തരം തിരിച്ച്‌ സൂക്ഷിക്കും. മുടിയെ പല ഗ്രേഡുകളാക്കി തിരിച്ചാണ് പ്രത്യേകം പ്രത്യേകം സൂക്ഷിക്കുന്നത്. 27 ഇഞ്ചിനു മുകളിലുള്ള മുടി ആദ്യ വിഭാഗമായും 19 മുതല്‍ 26 ഇഞ്ച് വരെ നീളമുള്ള മുടി രണ്ടാം വിഭാഗത്തിലും 10 മുതല്‍ 18 ഇഞ്ച് വരെ മൂന്നാം വിഭാഗത്തിലും അഞ്ച് ഇഞ്ച് മുതല്‍ ഒന്‍പത് ഇഞ്ച് വരെ നാലാമത്തെ വിഭാഗത്തിലും അഞ്ച് ഇഞ്ച് നീളത്തില്‍ താഴെയുള്ളവ അഞ്ചാം വിഭാഗത്തിലേക്കും മാറ്റും.

ബാര്‍ബര്‍മാര്‍ക്ക് തുച്ഛ വേതനം

ലോകമെമ്ബാടുമുള്ള ആളുകള്‍ കഷണ്ടി തലയാല്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇവര്‍ക്കായി വിഗ് നിര്‍മ്മിക്കുന്നതിനായി കമ്ബനികള്‍ക്ക് ഭക്തരില്‍ നിന്ന് ശേഖരിച്ച മുടി ലേലം ചെയ്യുകയാണ് ദേവസ്വം ചെയ്യുന്നത്. ഇതിലൂടെ കോടികള്‍ വരുമാനം നേടുമ്ബോഴും ക്ഷേത്രത്തിലെ ബാര്‍ബര്‍മാര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഒരു തലയ്ക്ക് 11 രൂപ എന്ന നിരക്കിലാണ് ഇവര്‍ക്ക് പണം ലഭിക്കുന്നത്. 8000 രൂപയില്‍ താഴെ മാത്രമാണ് വരുമാനമെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഇങ്ങനെയുള്ള തങ്ങളെ വിജിലന്‍സ് ജീവനക്കാര്‍ റെയിഡ് നടത്തി പീഡിപ്പിക്കുന്നു എന്നും പരാതിയുണ്ട്. ഭക്തരില്‍ നിന്നും ബാര്‍ബര്‍മാര്‍ക്ക് ലഭിക്കുന്ന ടിപ്പിന്റെ പേരിലാണ് പീഡനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top