തേജസ് അച്ചടി നിര്‍ത്തും; ഓണ്‍ലൈന്‍ നിലനിര്‍ത്തും; പരസ്യം നിര്‍ത്തിയത് കോടിയേരിയുടെ കാലത്ത്
പോപുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് പ്രഖ്യാപനം നടത്തിയത്.
ഡിസംബര്‍ 31ന് പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കി അച്ചടി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തേജസിന്റെ കോഴിക്കോട്ടെ ഹെഡ് ഓഫീസില്‍ ഇന്നു വിളിച്ച് ചേര്‍ത്ത് ജിവനക്കാരുടെ യോഗത്തില്‍ മാനേജ്മെന്റ്, ഇക്കാര്യം ഇന്ന് തേജസ് ഔഗ്യോഗികമായി അറിയിക്കുകയായിരുന്നു. എഡിറ്റര്‍ എന്‍പി ചെക്കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മാനേജ്മെന്റിന്റെ നടപടി. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്താനും മാനജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. 10 ശതമാനം ജീവനക്കാരെ നിലനിര്‍ത്തുമെന്നും മനേജമെന്റ് അറിയിക്കുന്നു.
അതേസമയം, പത്രം പൂര്‍ണമായും അടച്ചുപൂട്ടുന്നതോടെ മാധ്യമപ്രവര്‍ത്തകരടക്കം 200ലധികം ജീവനക്കാരുടെ തൊഴില്‍ കൂടിയാണ് നഷ്ടമാവുന്നത്. ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടുമെന്നാണ് മാനേജ്‌മെന്റ് നിലപാട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇതുവരെ ഉറപ്പൊന്നും ലഭിച്ചില്ലെന്നുംജീവനക്കാരില്‍ ചിലര്‍ പ്രതികരിച്ചു. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ മാനേജ്‌മെന്റെുമായി ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
1997ല്‍ മാസികയായാണ് തേജസ് ആരംഭിക്കുന്നത്. പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണുര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്. നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ നിര്‍ത്തിയിരുന്നു.
കോടിയേരി ബാലകൃഷ്‌ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് തേജസ് ദിനപത്രത്തിന് സംസ്ഥാന സര്‍ക്കാര്‍ പരസ്യം നിര്‍ത്തിയത്. പിന്നീട് ആ സര്‍ക്കാരിന്റെ കാലത്ത് തന്നെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൊടുക്കുകയും കേന്ദ്രസര്‍ക്കാരും പരസ്യം നിഷേധിക്കുകയാണ് ചെയ്‌തത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്