ആന കൊന്നാലും ,വാഹനം ഇടിച്ചു കൊന്നാലും മരണപ്പെടുന്നത് മനുഷ്യജീവനാണ് ,അതില്‍ രാഷ്ട്രീയമൊന്നുമില്ല .’ -തെച്ചിക്കോടന്‍ ആനയ്ക്ക് പിന്തുണയുമായി അനില്‍ അക്കര
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ എഴുന്നളളിക്കുന്നതില്‍ നിന്നും കൊമ്ബന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തൃശൂര്‍ പൂരം ഉള്‍പ്പെടെ ഒരു ഉത്സവത്തിനും ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍. ഈ പശ്ചാത്തലത്തില്‍ മറ്റൊരു വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നരിക്കുകയാണ് അനില്‍ അക്കര എംഎല്‍എ.
തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്കിന്റെ കാരണം മരണത്തിന്റെ കണക്ക് വെച്ചാണെങ്കില്‍ മുണ്ടൂര്‍ പുറ്റേക്കര റോഡില്‍ പൊലിഞ്ഞുപോയ മനുഷ്യജീവന്റെ ഉത്തരവാദി ജില്ലാ ഭരണകൂടമല്ലേ എന്ന ചോദ്യമാണ് അനില്‍ അക്കര ഉന്നയിച്ചത്.’ഇവിടെ ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിയാക്കുമെന്ന് നിയമസഭയില്‍ മന്ത്രി എനിക്ക് നല്‍കിയ ഉറപ്പ് എന്തുകൊണ്ട് ജില്ലാ ഭരണകൂടത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് ജില്ലാ ഭരണകൂടം അടിമപ്പെടുന്നു .ആന കൊന്നാലും ,വാഹനം ഇടിച്ചു കൊന്നാലും മരണപ്പെടുന്നത്
മനുഷ്യജീവനാണ് ,അതില്‍ രാഷ്ട്രീയമൊന്നുമില്ല .’ – അനില്‍ അക്കര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ബഹു കളക്ടര്‍ ,
തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്കിന്റെ കാരണം മരണത്തിന്റെ കണക്ക് വെച്ചാണെങ്കില്‍
മുണ്ടൂര്‍ പുറ്റേക്കര റോഡില്‍ പൊലിഞ്ഞുപോയ മനുഷ്യജീവന്റെ
ഉത്തരവാദി ജില്ലാ ഭരണകൂടമല്ലേ ?
എന്തുകൊണ്ട് ആറുമാസമായി ഇവിടെ ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിയാക്കുമെന്ന് നിയമസഭയില്‍ മന്ത്രി എനിക്ക് നല്‍കിയ ഉറപ്പ് എന്തുകൊണ്ട് ജില്ലാ ഭരണകൂടത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല .
ഇവിടെ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് ജില്ലാ ഭരണകൂടം അടിമപ്പെടുന്നു .
ആന കൊന്നാലും ,വാഹനം ഇടിച്ചു കൊന്നാലും മരണപ്പെടുന്നത്
മനുഷ്യജീവനാണ് ,അതില്‍
രാഷ്ട്രീയമൊന്നുമില്ല .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്