×

കൊല്ലം സ്വദേശി തഹസില്‍ദാര്‍ അബ്‌ദുള്‍ സലാം(46 ചെറുതോണിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ അബ്‌ദുള്‍ സലാം(46) വാടക വീട്ടില്‍ മരിച്ചനിലയില്‍

ടുക്കി: ഡെപ്യൂട്ടി തഹസില്‍ദാറെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുതോണി പാറേമാവിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവില്‍ അബ്‌ദുള്‍ സലാം(46)ആണ് മരിച്ചത്.

ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസങ്ങള്‍ മാത്രം മുൻപാണ് ഇടുക്കിയിലേക്ക് അബ്‌ദുള്‍ സലാം ഡെപ്യൂട്ടി തഹസീല്‍ദാറായി സ്ഥലം മാറിയെത്തിയത്.

വീട്ടുകാര്‍ ഫോണ്‍വിളിച്ചിട്ട് അബ്‌ദുള്‍സലാമിനെ ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടുടമയെ വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി 10 മണിയോടെ ഇയാള്‍ വന്ന് നോക്കിയപ്പോള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ അബ്‌ദുള്‍ സലാമിന്റെ മൃതദേഹം കാണുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ച്‌ മരിച്ച രീതിയിലാണ് അബ്‌ദുള്‍സലാമിനെ കണ്ടത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പൊലീസ് മാറ്റി.

ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാറെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന തരത്തില്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top