പുറപ്പുഴ തറവട്ടം ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സന്നിധിയിലേക്ക് വന്‍ ഭക്തജനപ്രവാഹം
പുറപ്പുഴ : തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കലിയുഗ രാജസൂയ വേദിയിലേക്ക് ഭക്തജനതിരക്കേറി. 29-ാ മത് ഭാഗവത സപ്താഹ യജ്ഞമാണ് ഈ വര്‍ഷം നടക്കുന്നത്.
ശ്രുതിപ്രബോധ ബ്രഹ്മശ്രീ ഹരിപ്പാട് വേണുജിയാണ് യജ്ഞാചാര്യന്‍ അജ്ഞാനമാകുന്ന അന്ധകാരത്തെ നശിപ്പിക്കാനായി ഉദിച്ചുയര്‍ന്ന വിജ്ഞാന സൂര്യനാണ് ഭാഗവതമെന്ന് ആചാര്യന്‍ യജ്ഞവേദിയിലെ ഭാഗവത പ്രഭാഷണത്തില്‍ പറഞ്ഞു. ഭാഗവതം ശ്രദ്ധയോടുകൂടി ശ്രവിക്കുന്നവരുടെ ഹൃദയത്തില്‍ ഈശ്വരന്‍ അതിവേഗത്തില്‍ പ്രകാശിക്കും. ദേവലോകത്തിലെ കല്‍പ്പകവൃക്ഷം സര്‍വ്വാഭിഷ്ടങ്ങളേയും സാധിപ്പിക്കുന്നതാണ്. അതുപോലെ തന്നെയാണ് കലിയുഗ ഭൂമിയില്‍ മനുഷ്യരുടെ എല്ലാ ആഗ്രഹങ്ങളേയും സാധിക്കാനുള്ള കല്‍പ്പക വൃക്ഷമാണ് വേദമെന്നും, ആ പരിശുദ്ധ വൃക്ഷത്തിന്റെ സ്വാദുകൂടിയ പഴമാണ് ശ്രീമദ് ഭാഗവതമെന്നും യജ്ഞാചാര്യന്‍ ഉദ്‌ഘോഷിച്ചു
. അഞ്ചാം ദിവസമായ വെള്ളിയാഴ്ച 13 ന് രാവിലെ 11 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. വൈകിട്ട് 5 ന് സര്‍വ്വൈശ്വര്യപൂജ നടക്കും. 14 ന് രാവിലെ 10 ന് നവഗ്രഹപൂജ. വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും
നടക്കും.
15 ന് ഞായറാഴ്ച അവഭൃതസ്‌നാന ഘോഷയാത്ര, ഉച്ചയ്ക്ക് 12.40 ന് യജ്ഞസമര്‍പ്പണം എന്നിവ നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് കെ ആര്‍ സിജു കുളത്തുങ്കല്‍, സെക്രട്ടറി സന്ദീപ് മുണ്ടോക്കുഴിയില്‍, ട്രഷറര്‍ രണ്‍ജിത് കന്യായില്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യജ്ഞത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ മുഴുവന്‍ ഭക്തര്‍ക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ക്ഷേത്രത്തില്‍ തയ്യറാക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്