×

മരുമകനോടൊപ്പമുള്ള ഫോട്ടോ; ഒളിഞ്ഞുനോട്ടക്കാരെ നേരിടണം- രോഷകുറിപ്പുമായി ഷാഹിന

ഈ വീഡിയോ കാണാത്തവർ കാണണം.സംസ്കാര സമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾക്ക് മുന്നിലാണു താരാകല്യാൺ എന്ന കലാകാരി നെഞ്ചുപൊട്ടിപോകുന്ന സങ്കടത്തിൽ പ്രതികരിക്കുന്നത്….

എങ്ങനെയാണു മനുഷ്യർ ഇത്രയും അധപതിക്കുന്നത്? ആരാണു മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ‌ നിങ്ങൾക്ക് അവകാശം തന്നിരിക്കുന്നത്?

സൗഹ്യദം പ്രണയം വിവാഹം..വിവാഹമോചനം തുടങ്ങി എന്തിലും ഏതിലും ലൈംഗികതയെ കാണുന്ന ചിന്താഗതി ഉണ്ടാകുന്നത് മാനസിക രോഗമാണെന്ന് തിരിച്ചറിയണം.ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി‌ നിർമ്മിച്ചു വിടുന്ന ഫോട്ടോ ട്രോളുകൾ കൊണ്ട് എന്താണവർ നേടുന്നത്? ഈ വീഡിയോ കണ്ടിട്ട് വിഷമം അല്ല…ശരിക്കും കരഞ്ഞു.എത്രയെത്ര പ്രശ്നങ്ങളെ അതിജീവിച്ചിട്ടാകും അവർ ആ കല്യാണം നടത്തിയത്.കൂട്ടിനു ആൺ തുണയില്ലെങ്കിൽ എന്തും പറയാമെന്ന ധാരണയിൽ കാണിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല

I hate that bastard…really.. ആദ്യയിട്ടാ ഇത്രയും രോക്ഷത്തിൽ എഴുതേണ്ടിവന്നത്….

“ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളിൽ മാന്യതയുണ്ട്.ഒറ്റയ്ക്ക് ജീവിക്കുന്നവളുടെ അതിജീവനത്തിന്റെ കരുത്തുണ്ട്.”

എന്താണീ ജീവിതത്തിൽ സ്ത്രീകളുടെ സന്തോഷത്തിനു പുരുഷന്മാർ നൽകുന്ന അളവുകോൽ?വീടും കാറും എസി റൂമും‌ വൻ സൗഹ്യദവലയങ്ങളിലെ പൊട്ടിച്ചിരിയും ബാങ്ക് ബാലൻസും ഒക്കെയാണോ.?എങ്കിൽ തെറ്റി….

ഒറ്റപ്പെട്ട‌തുരുത്തിൽ‌ ജീവിതത്തെ കെട്ടിയിട്ട് അഭിനയിച്ചു ജീവിക്കുന്നവർക്ക് മുകളിൽ പറഞ്ഞ സൗഭാഗ്യത്തെ എടുത്തെറിയാൻ കഴിയാത്തത് സമൂഹത്തിന്റെ ഇത്തരം വിചാരണകളെ/ ലൈംഗികതയിൽ ചേർത്തു വെയ്ക്കുന്ന ട്രോളുകളെ ഭയന്നിട്ടാണ്.കാരണം നിങ്ങളുടെ ഒക്കെ മുൻപിൽ ആ സൗഭാഗ്യങ്ങളേ കാണു.അതുകൊണ്ട് തന്നെ അവൾക്ക്/ അവനു‌ എന്തിന്റെ കുറവായിട്ടാ…എന്ന് ചിന്തിക്കാനേ കഴിയൂ.‌

 

https://www.facebook.com/shahna.anish/videos/10221808642790152/  https://www.facebook.com/shahna.anish/videos/10221808642790152/

ഓരോ ജീവിതവും രഹസ്യങ്ങളുടെ കലവറയാണ്. അതിനെ അതിജീവിക്കുന്നവരെ വെറുതെ വിടൂ..

ഒരാളെ കെട്ടിപ്പിടിച്ചാൽ..ഉമ്മ വെച്ചാൽ..കൂടെ കിടന്നാൽ അതു അവരുടെ വ്യക്തിപരമായ കാര്യമെന്ന് മനസ്സിലാക്കാൻ കഴിയാതെ ഒളിഞ്ഞു‌നോക്കുന്ന എല്ലാ നാറികൾക്കും നടുവിരൽ നമസ്കാരം.

ഈ ചെറ്റത്തരം ചെയ്തത് ആരായാലും നിയമപരമായി‌ നേരിടണം…….

ആർ ഷഹിന

 

https://www.facebook.com/shahna.anish/videos/10221808642790152/

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top