×

മിഷൻ തണ്ണീര്‍; ആദ്യ റൗണ്ട് മയക്കുവെടിവച്ചു, ആനയ്ക്ക് സമീപം നിലയുറപ്പിച്ച്‌ ദൗത്യസംഘം

യനാട്: മാനന്തവാടിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവച്ചു. വാഴത്തോട്ടത്തിന് പുറത്തിറങ്ങിയതോടെയാണ് സംഘം മയക്കുവെടിയുതിർത്തത്.

കഴിഞ്ഞ ഒന്നര മണിക്കൂറോളമായി ആനയെ മയക്കുവെടി വച്ചുതളയ്ക്കാനുളള ശ്രമം തുടരുകയായിരുന്നു.

മിഷൻ തണ്ണീര്‍; ആദ്യ റൗണ്ട് മയക്കുവെടിവച്ചു, ആനയ്ക്ക് സമീപം നിലയുറപ്പിച്ച്‌ ദൗത്യസംഘം

 

കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരമാണ് സംഘം മാനന്തവാടിയില്‍ എത്തിയത്. കുങ്കിയാനകളെ ഉപയോഗിച്ച്‌ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കണമെന്നും അതിന് സാദ്ധ്യമായില്ലെങ്കില്‍ മയക്കുവെടി വച്ച്‌ പിടികൂടി കർണാടക വനംവകുപ്പിന്റെ സാന്നിദ്ധ്യത്തില്‍ ബന്ദിപ്പൂർ വനമേഖലയില്‍ തുറന്നുവിടണമെന്നുമാണ് ഉത്തവില്‍ പറയുന്നത്. സംസ്ഥാന പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ (വൈല്‍ഡ് ലൈഫ്) ആൻഡ് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാല്‍ മയക്കുവെടി വച്ച്‌ പിടികൂടി ബന്ദിപ്പൂരില്‍ തുറന്നുവിടാനുള്ള ശ്രമത്തിലാണ് അധികൃതർ. ഉത്തരവിറങ്ങാൻ വൈകുന്നതില്‍ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ആന ഇപ്പോള്‍ വാഴത്തോട്ടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പൂട്ടാനായി വിക്രം, സൂര്യ എന്നീ കുങ്കിയാനകളാണ് എത്തിയിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top