×

മൂന്നിടത്ത് താമര വിരിയും, മൂന്നിടത്ത് രണ്ടാമത് – ബിജെപി വിലയിരുത്തല്‍ – അഞ്ചിടത്ത് ഹൈന്ദവ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് അനൂകൂലം

മൂന്നിടത്ത് താമര വിരിയും, മൂന്നിടത്ത് രണ്ടാമത് എത്തുമെന്നും ബിജെപി വിലയിരുത്തല്‍

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയതു മൂന്നിടത്ത്ങ്കിലും താമര വിരിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. മൂന്നിസീറ്റില്‍ പാര്‍ട്ടി രണ്ടാമത് എത്തുമെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മണ്ഡലങ്ങളിലാണ് വിജയം ഉറപ്പിച്ചതായി ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. പാലക്കാട്ആ റ്റിങ്ങല്‍, കോട്ടയം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ രണ്ടാമത് എത്തുമെന്നും ഇവിടങ്ങളില്‍ ജയസാധ്യത തള്ളാനാവില്ലെന്നും അവര്‍ പറയുന്നു.

ഹിന്ദു വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു തന്നെ എല്‍ഡിഎഫിനു നഷ്ടമായിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ബിഡിജെഎസിന്റെ വരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ നിര്‍ണായകമായിട്ടുണ്ട്. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടമുണ്ടാക്കാന്‍ കാരണമായത് ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂട്ടമായി പിന്തുണച്ചതാണ്. ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടര്‍മാരുടെ പിന്തുണ യുഡിഎഫിനായിരിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അതേസമയം പരമ്ബരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ഹിന്ദു വോട്ടര്‍മാരില്‍ നല്ലൊരു പങ്കും ഇക്കുറി ബിജെപിക്കൊപ്പമെത്തും.

കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിലും ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുമായി സംസ്ഥാനത്തെ ഹിന്ദു വോട്ടുകളിലുണ്ടായ ഏകീകരണം ഫലത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കാന്‍ പോവുന്നത് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായിട്ടുള്ള ഉണര്‍വാണ്, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ അങ്ങോട്ട് അടുപ്പിക്കാന്‍ കാരണം. അതുവഴി കോണ്‍ഗ്രസിനുണ്ടാവുന്ന നേട്ടം താല്‍ക്കാലികമാണെന്നാണ് ബിജെപി വിലിയിരുത്തുന്നത്. കൂടുതല്‍ ശക്തമായ ഹിന്ദു ഏകീകരണത്തിന് വരുംതെരഞ്ഞെടുപ്പില്‍ അതുപയോഗിക്കാനാവുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു തിരിച്ചടിയുണ്ടാക്കുക എന്നതില്‍ ഊന്നിയായിരുന്നു സംസ്ഥാനത്ത് പ്രധാനമായും ബിജെപിയുടെ പ്രചാരണം. അതു ലക്ഷ്യം കണ്ടതായും പാര്‍ട്ടി വിലയിരുത്തുന്നു.

ന്യൂനപക്ഷ വോട്ടര്‍മാര്‍ കൈവിടുന്നതിലൂടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നഷ്ടമുണ്ടാവാന്‍ പോവുന്നത് എല്‍ഡിഎഫിനായിരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ന്യൂനപക്ഷ വോട്ടര്‍മാര്‍ തിരിച്ചെത്തുന്നതോടെ യുഡിഎഫിനു പിടിച്ചുനില്‍ക്കാനാവും. എന്നാല്‍ ബിജെപിക്കു വന്‍ നേട്ടമാണ് ഭൂരിപക്ഷ വിഭാഗത്തിന്റെ ഏകീകരണത്തിലൂടെ ഉണ്ടാവുക. ആറ്റിങ്ങല്‍ പോലെയുള്ള ഉറച്ച എല്‍ഡിഎഫ് മണ്ഡലത്തില്‍ പോലും ഇതു പ്രത്യാഘാതമുണ്ടാക്കും. ഇവിടെ ബിജെപി രണ്ടാമത് എത്താനോ ജയിക്കാന്‍ തന്നെയോ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ ഇതിന്റെ അടിസ്ഥാനത്തിലാണ്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top