×

ഒളിത്താവളം ഒരുക്കിക്കൊടുത്തതിലൂടെ താലിബാന്‍ ലോകരാജ്യങ്ങളെ വഞ്ചിച്ചു, ഉടമ്ബടി ലംഘിച്ചു; വിമര്‍ശനവുമായി യുഎസ്

വാഷിംഗ്ടണ്‍ : അല്‍ ഖ്വായ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിക്ക് ഒളിവില്‍ കഴിയാന്‍ ഇടം ഒരുക്കിനല്‍കിയ താലിബാന്‍ സമാധാന കരാര്‍ ലംഘിച്ചിരിക്കുകയാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.

ശനിയാഴ്ചയാണ് വ്യോമാക്രമണത്തിലൂടെ സവാഹിരിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുഎസ് രംഗത്തെത്തിയത്.

അല്‍ ഖ്വായ്ദ തലവന് കാബൂളില്‍ സുരക്ഷിതമായ ഇടം ഒരുക്കി നല്‍കിയതിലൂടെ താലിബാന്‍, ദോഹ ഉടമ്ബടി ലംഘിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തില്‍ തീവ്രവാദികളെ വളര്‍ത്തില്ലെന്ന് താലിബാന്‍ വാഗ്ദാനം നല്‍കിയിരുന്നു.

2020 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും ഉടമ്ബടിയില്‍ ഒപ്പുവെച്ചത്. അഫ്ഗാന്റെ മണ്ണില്‍ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചാല്‍ താലിബാന്‍ അക്രമം കുറയ്‌ക്കുമെന്നും ഭീകരരെ വളരാന്‍ അനുവദിക്കില്ലെന്നുമാണ് കരാറില്‍ പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍ കൊടുംഭീകരന് ഒളിത്താവളം ഒരുക്കിക്കൊടുത്തതിലൂടെ താലിബാന്‍ സ്വന്തം ആളുകളെയും അന്താരാഷ്‌ട്ര സമൂഹത്തെയും വഞ്ചിക്കുകയായിരുന്നുവെന്ന് ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയില്‍ പറഞ്ഞു.

താലിബാന്‍ തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും, അഫ്ഗാനിലെ ജനങ്ങളെ അമേരിക്ക സംരക്ഷിക്കുകയും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്യുമെന്ന് ബ്ലിങ്കന്‍ വ്യക്തമാക്കി.

2001 സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അല്‍ സവാഹിരി. ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് സവാഹിരിയെ കൊലപ്പെടുത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top