കൈയ്യേറിയ ഭൂമി തിരിച്ച് കിട്ടിയതില്‍ കടപ്പെട്ടിരിക്കുന്നത് വി.എസിനോടെന്ന് പന്തല്ലൂര്‍ ക്ഷേത്ര സമിതി
നോരമ കുടുംബം കൈവശം വച്ചുകൊണ്ടിരുന്ന ക്ഷേത്രഭൂമി തിരിച്ച് കിട്ടിയതിന് വി എസ് അച്യൂതാനന്ദന് നന്ദി പറഞ്ഞ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തിന് അന്യാധീനപ്പെട്ട് പോകുമായിരുന്ന ഭൂമി തിരിച്ച് കിട്ടുന്നതിന് വി.എസ് നടത്തിയ ഇടപെടലാണ് കാരണമെന്നും ഇതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും പന്തല്ലൂര്‍ ക്ഷേത്ര സമിതി പ്രസിഡണ്ട് മണികണ്ഠന്‍ പറഞ്ഞു.
756 ഏക്കര്‍ വരുന്ന ക്ഷേത്ര ഭൂമി മനോരമ കുടുംബം തട്ടിയെടുത്ത് സ്വന്തമാക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന്‍ അന്ന് അമ്പലത്തില്‍ നേരിട്ടെത്തിയാണ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യാവിഷന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഭൂമി തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
2002 ല്‍ തുടങ്ങിയ നിയമപോരാട്ടങ്ങള്‍ക്കാണ് ഇതോടെ അറുതിയാകുന്നതെന്നും മണികണ്ഠന്‍ സൗത്ത് ലൈവിനോട് പറഞ്ഞു. ഇത്രയും ഭൂമിക്ക് വര്‍ഷം 350 രൂപ പാട്ടം നല്‍കണമെന്നും തുടര്‍ച്ചയായി മൂന്ന് വട്ടം ഇത് ലംഘിച്ചാല്‍ കരാര്‍ റദ്ദാകുമെന്നുമായിരുന്നു അന്നത്തെ കരാര്‍. എന്നാല്‍ കരാര്‍ നടപ്പാക്കി വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പാട്ടതുക നല്‍കാനോ ഭൂമി തിരിച്ച് നല്‍കാനോ കുടുംബം തയ്യാറായില്ല. ഇതിനെതിരെയാണ് ക്ഷേത്രം നിയമപോരാട്ടം നടത്തിയത്-മണികണ്ഠന്‍ വ്യക്തമാക്കി.
അന്‍വര്‍ ശെരീഫ്
മനോരമ കുടുംബം കൈവശം വച്ചുകൊണ്ടിരുന്ന ക്ഷേത്രഭൂമി തിരിച്ച് കിട്ടിയതിന് വി എസ് അച്യൂതാനന്ദന് നന്ദി പറഞ്ഞ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തിന് അന്യാധീനപ്പെട്ട് പോകുമായിരുന്ന ഭൂമി തിരിച്ച് കിട്ടുന്നതിന് വി.എസ് നടത്തിയ ഇടപെടലാണ് കാരണമെന്നും ഇതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും പന്തല്ലൂര്‍ ക്ഷേത്ര സമിതി പ്രസിഡണ്ട് മണികണ്ഠന്‍ പറഞ്ഞു.
756 ഏക്കര്‍ വരുന്ന ക്ഷേത്ര ഭൂമി മനോരമ കുടുംബം തട്ടിയെടുത്ത് സ്വന്തമാക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന്‍ അന്ന് അമ്പലത്തില്‍ നേരിട്ടെത്തിയാണ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യാവിഷന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഭൂമി തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
2002 ല്‍ തുടങ്ങിയ നിയമപോരാട്ടങ്ങള്‍ക്കാണ് ഇതോടെ അറുതിയാകുന്നതെന്നും മണികണ്ഠന്‍ സൗത്ത് ലൈവിനോട് പറഞ്ഞു. ഇത്രയും ഭൂമിക്ക് വര്‍ഷം 350 രൂപ പാട്ടം നല്‍കണമെന്നും തുടര്‍ച്ചയായി മൂന്ന് വട്ടം ഇത് ലംഘിച്ചാല്‍ കരാര്‍ റദ്ദാകുമെന്നുമായിരുന്നു അന്നത്തെ കരാര്‍. എന്നാല്‍ കരാര്‍ നടപ്പാക്കി വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പാട്ടതുക നല്‍കാനോ ഭൂമി തിരിച്ച് നല്‍കാനോ കുടുംബം തയ്യാറായില്ല. ഇതിനെതിരെയാണ് ക്ഷേത്രം നിയമപോരാട്ടം നടത്തിയത്-മണികണ്ഠന്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്