ക്ഷേത്രത്തിനുള്ളില്‍ ചാരായം വാറ്റിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; കോടിയേരി പുത്രനെതിരെ പോലീസ് കേസ്
തൃശൂര്‍: ക്ഷേത്രത്തിനുള്ളില്‍ ബിജെപി പ്രവര്‍ത്തകര്‍ ചാരായം വാറ്റിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പോലീസ് കേസ്. ബിജെപി കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റാണ് ബിനീഷ് കോടിയേരിക്കെതിരെ എ.സിപിക്ക് പരാതി നല്‍കിയത്.
ക്ഷേത്രത്തിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ ചാരായം വാറ്റിയെന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് മത വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന പേരിലാണ് ബിനീഷ് കോടിയേരി അടക്കമുള്ളവര്‍ക്കെതിരെ ബിജെപി കുന്നകുളം പ്രസിഡന്റ് സുഭാഷ് പാക്കത്ത് പരാതി നല്‍കിയിരിക്കുന്നത്.
തൃശൂരിലെ മുരിങ്ങത്തേരിയില്‍ ക്ഷേത്രത്തില്‍ ചാരായം വാറ്റുന്നതിനിടെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ എന്ന തലക്കെട്ടോടെ ഫോട്ടോ സഹിതം വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും. ചിത്രത്തില്‍ കാണുന്നവര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരല്ലയെന്നും. പ്രതിയുടെ വീട്ടില്‍ തന്നെയാണ് ചാരായം വാറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്