×

“പനിയെന്ന് ടീച്ചര്‍ക്ക് മെസേജ് ” ; അഞ്ചാം ക്ലാസുകാരനെ ഫെയ്‌സ്ബുക്കിലെ പ്ലസ് വണ്‍ കാരനോടൊപ്പം തീയേറ്ററില്‍

കണ്ണൂര്‍: കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പ്ലസ്‌വണ്‍കാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററില്‍ കണ്ടെത്തി.

വീട്ടില്‍നിന്ന് സ്കൂള്‍ ബസില്‍ പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനിയായ കുട്ടിയെ കാണാതായത് സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ഏറെ പരിഭ്രാന്തരാക്കിയിരുന്നു.

പനി ആയതിനാല്‍ ചൊവ്വാഴ്ച ക്ലാസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച്‌ തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടി ക്ലാസ് ടീച്ചര്‍ക്ക് സന്ദേശം അയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളില്‍ പോകാനെന്ന വ്യാജേന പെണ്‍കുട്ടി വീടുവിട്ടിറങ്ങി. വാനില്‍ കയറി സ്കൂളിന് മുന്നില്‍ ഇറങ്ങി. തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ കാത്തുനിന്ന പതിനാറുകാരനൊപ്പം തിയറ്ററിലേക്ക് പോയി. സഹപാഠി സ്‌കൂളിന് മുന്നില്‍ വെച്ച്‌ പെണ്‍കുട്ടിയെ കണ്ടകാര്യം അധ്യാപികയെ അറിയിച്ചു. ഇക്കാര്യം വാന്‍ ഡ്രൈവറുമായി സംസാരിച്ചപ്പോള്‍ കുട്ടി രാവിലെ വാനില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ ആശങ്കയിലായ അധ്യാപകര്‍ പെണ്‍കുട്ടിയുടെ വീട്ടിലും പൊലീസിലും വിവരം അറിയിച്ചു.

സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നഗരത്തിലും പരിസരങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ കുട്ടിയെ നഗരത്തിലെ തിയറ്ററില്‍ തിരുവനന്തപുരത്തുകാരനായ വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് ഇരുവരും പരസ്പരം കാണാനെത്തിയത്. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ എത്തിയശേഷം അവര്‍ക്കൊപ്പം അയക്കുമെന്ന് പൊലീസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top