താലൂക്ക് വികസന സമിതി പിരിച്ചുവിടണം – ജനതാദള്‍ സെക്യുലാര്‍
തൊടുപുഴ : താലൂക്ക് വികസന സമിതി യോഗം സ്ഥലം എംഎല്‍എയുടേയും, താലൂക്ക് തഹസീല്‍ദാരുടേയും അവഗണന മൂലം പ്രഹസനമാകുന്നുവെന്ന് ജനതാദള്‍ സെക്യുലാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി പി അനില്‍കുമാര്‍ ആരോപിച്ചു.
എംഎല്‍എ ചെയര്‍മാനും, തഹസില്‍ദാര്‍ കണ്‍വീനറുമായിട്ടുള്ള സമിതിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ജന പ്രതിനിധികളും, സര്‍ക്കാരിന്റെ എല്ലാ വകുപ്പ് മേധാവികളുമടക്കം നൂറോളം പേരാണ് പങ്കെടുക്കേണ്ടത്. എന്നാല്‍ പത്ത് പേരുപോലുമില്ലാതെയും അദ്ധൃക്ഷത വഹിക്കാന്‍പോലും ഒരു ജനപ്രതിനിധിയും പങ്കെടുക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
താലൂക്കിന്റെ മുഴുവന്‍ വികസന മുന്നേറ്റങ്ങള്‍ക്ക്് ചുക്കാന്‍ പിടിക്കേണ്ട വികസന സമിതി തല്‍പ്പര കക്ഷികളുടെ അവഗണന മൂലം നിര്‍ജ്ജീവമായിരിക്കുന്നത്. നിരവധി പാവപ്പെട്ടയാളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ഇടമാണ് താലൂക്ക് വികസന സമിതി.
അനധികൃത പാറ ഖനനത്തിനെതിരെയും, റേഷന്‍ കടകളുടെ നിലവാര തകര്‍ച്ച, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറുന്നത് സംബന്ധിച്ചും, കുടിവെള്ളം, വൈദ്യുതി, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കേണ്ട സമിതിയുടെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നിര്‍ജ്ജീവമായിരിക്കുന്നത്. പല വകുപ്പ് മേധാവികളും പങ്കെടുക്കാതെ ആ ഓഫീസുകളിലെ ക്ലാര്‍ക്കുമാരെയാണ് ഈ സുപ്രധാന യോഗത്തിലേക്ക് ചുമതലപ്പെടുത്തി വിടുന്നത്. ഇവര്‍ക്ക് വ്യക്തമായ മറുപടിയോ പരിഹാരങ്ങളോ ഉണ്ടാക്കാന്‍ കഴിയാറില്ല.
ചുമതലയുള്ള വകുപ്പുമേധാവികള്‍ തന്നെ ഹാജരാകണമെന്നാണ് സര്‍ക്കാര്‍ ചട്ടം. യോഗ തീയതിയും സമയവും വകുപ്പ് മേധാവികളെ മുന്‍കൂട്ടി രേഖാമൂലം അറിയിക്കാത്തതാണ് വികസന സമിതി ശുഷ്‌ക്കമാകാന്‍ കാരണമെന്നും അനില്‍കുമാര്‍ പറഞ്ഞു.
യാതൊരു ഗുണവുമില്ലാത്ത ഈ സമിതി പിരിച്ചു വിടണമെന്നും ജനതാദള്‍
നിയോജക മണ്ഡലം പ്രസിഡന്‍െ് പി. പി. അനില്‍കുമാര്‍ ആവശൃപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്