മാറിടങ്ങളില്‍ കാമുകന്റെ പേര് ടാറ്റൂ ചെയ്യാന്‍ എത്താറുണ്ടെന്നു ടാറ്റൂ ആര്‍ട്ടിസ്റ്റ്
സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയവരില്‍ ഏറെയും സെലിബ്രിറ്റികളായിരുന്നു. നിമിഷ സജയന്, മറീന മൈക്കിള്‍, അമൃത സുരേഷ്, വിദ്യ വിനു മോഹന്‍, സച്ചിന് വാര്യര്‍, ബിജിബാല്‍ എന്നിവരെല്ലാം ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വന്നു പോയവരാണ്.
ഇവര്‍ക്ക് ടാറ്റൂ ചെയ്ത ചിത്രങ്ങള്‍ സുജീഷ് തന്റെ ഫേസബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. മറ നീക്കി കയറിയ ടാറ്റൂ കുറച്ചു നാളുകളായി സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
ഇത്തരത്തില്‍ ടാറ്റൂ ചെയ്യാനെത്തിയ പെണ്‍കുട്ടിയെയാണ് സുജീഷ് പീഡിപ്പിച്ചതായി പരാതി ഉള്ളത്. കൊച്ചി നഗരത്തില്‍ പുരുഷന്മാര് നടത്തുന്ന സ്റ്റുഡിയോകളില്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കാന്‍ എത്തുന്നവരില്‍ ഏറെയും പെണ്‍കുട്ടികള്‍ തന്നെയാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളുമായി എത്തുന്നവരുണ്ട്. ചിലരാകട്ടെ സെക്സിയായിട്ടുള്ള ഡിസൈനുകള്‍ ടാറ്റൂ ആര്ട്ടിസ്റ്റിനോടു ചോദിച്ചു മനസിലാക്കി പതിപ്പിക്കുന്നവരാണ്.
ഏതു ഡിസൈന്‍ പതിക്കാന്‍ വന്നാലും അതു തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം കസ്റ്റമറിനുതന്നെയാണെന്ന് കൊച്ചിയിലെ ചില സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ പതിക്കല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി! മാറിടങ്ങളില്‍ കാമുകന്റെ പേര് ടാറ്റൂ ചെയ്യാന്‍ എത്താറുണ്ടെന്നു ടാറ്റൂ ആര്‍ട്ടിസ്റ്റ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്