കളിക്കുന്നതിനിടെ ടാറില്‍ വീണു; രണ്ടര വയസുകാരന് ഗുരുതമായി പൊള്ളലേറ്റു
മൂവാറ്റുപുഴ; റോഡ് ടാര്‍ ചെയ്യുന്നതിനിടെ ടാറില്‍ വീണ് രണ്ടര വയസുകാരന് പൊള്ളലേറ്റു. ടാറിങ്ങിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി ദമ്ബതികളുടെ മകന്‍ ഹാഷിമിനാണ് പൊള്ളലേറ്റത്. ബുധനാഴ്ച മൂവാറ്റുപുഴ അയവനയില്‍ വെച്ചായിരുന്നു സംഭവം.
പണി നടക്കുന്നതിന് സമീപം റോഡരികില്‍ കളിക്കുകയായിരുന്നു ഹാഷിം. ഇതിനിടെയാണ് അബദ്ധത്തില്‍ ടാറാല്‍ ചവിട്ടി കാലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. അപകടം പറ്റിയ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിലും വീഴ്ച പറ്റി. പൊള്ളുന്ന വെയിലില്‍ പൊള്ളലേറ്റു കരയുന്ന കുഞ്ഞിനേയും കൊണ്ട് ടാറെടുക്കുന്ന തുറന്ന ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പൊള്ളിയതിന്റെ വേദനയ്‌ക്കൊപ്പം വെയില്‍ കൂടി വില്ലനായതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. തുറന്ന ഓട്ടോറിക്ഷയുടെ പെട്ടിയില്‍ കരയുന്ന കുട്ടിയുമായി പോകുന്നതു കണ്ട കോഴിപ്പിള്ളി സ്വദേശി അഫ്‌സലും സുഹൃത്തുക്കളും ഇത് കണ്ടതോടെ കാര്യങ്ങള്‍ അന്വേഷിച്ചറിയിഞ്ഞു. ഇവരാണ് മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ പെരുമ്ബാവൂര്‍ വെങ്ങോലയിലുള്ള പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്