ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാല്‍ തനിക്ക് നിരവധി ചിത്രങ്ങള്‍ നഷ്ടമായി-
‘തന്റെ കൈയില്‍ നിന്ന് സിനിമകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും എന്നെ ഞെട്ടിച്ചിരുന്നില്ല. തനിക്ക് കഴിവില്ലാത്തതുകൊണ്ടല്ല താന്‍ ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്.’ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഞാന്‍ ആ കൈകളെ തന്നെ തന്റെ ശക്തിയാക്കി. തളര്‍ന്നു വീണപ്പോള്‍ പിടിച്ചുയര്‍ത്തി. എന്റെ കഴിവില്ലായ്മ അല്ലാതെ മറ്റു കാരണങ്ങള്‍ കൊണ്ട് സിനിമ നഷ്ടമായപ്പോള്‍ പിടിച്ചുനിന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പലതിലും പകരക്കാരിയായി. ആ കാലഘട്ടം ഞാന്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്ക് പകരമാവാന്‍ എനിക്ക് ആഗ്രഹമില്ല. അതാണ് എന്റെ ലക്ഷ്യം. ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കൂ, നീ ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ടുപോകാനാവില്ല എന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൂടാതെ ഞാന്‍ ചെയ്തതുകൊണ്ട് സിനിമയ്ക്ക് മൂല്യമുണ്ടായിരുന്നെന്ന് ആരാധകരില്‍ നിന്ന് കേള്‍ക്കണം. ഞാന്‍ അതിനോട് പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്.’ തപ്സി പറഞ്ഞു.
എട്ട് വര്‍ഷമായി തപ്സി പാനു സിനിമയില്‍ എത്തിയിട്ട്. 2016 ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തിലൂടെയാണ് തപ്സി ബോളിവുഡിലെ ശക്തമായ സാന്നിധ്യമാകുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ തപ്സി അവതരിപ്പിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്