കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് എംഎല്‍എ ; 16,000 കിലോ ഗ്രാം അരിയും വസ്ത്രങ്ങളും കൊച്ചിയിലെത്തിച്ചു
കൊച്ചി : മഴക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് എംഎല്‍എ. വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ വിതരണം ചെയ്യാന്‍ 16,000 കിലോ ഗ്രാം അരിയാണ് തമിഴ്‌നാട് കൗണ്ടം പാളയം എംഎല്‍എ ആറുക്കുട്ടി കൊച്ചിയിലെത്തിച്ചത്. 25 കിലോ അരി നിറച്ച 640 വിതരണം ചെയ്യാന്‍ എത്തിച്ചത്.
ഒട്ടേറെ പേര്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങളും ഇതോടൊപ്പം എത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ തമിഴ്‌സംഘം മുന്‍കൈ എടുത്താണ് എംഎല്‍എ മുഖേന അരിയും വസ്ത്രങ്ങളും എത്തിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫറുള്ളയും സ്‌പെഷല്‍ ഓഫീസര്‍ എം ജി രാജമാണിക്യവും ചേര്‍ന്ന് ഏറ്റുവാങ്ങിയ ദുരിതാശ്വാസ സാധനങ്ങള്‍ ഇടുക്കിയിലേക്ക് അയച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്