×

ടി.ഒ. സൂരജിന്റെ എട്ടു കോടി 80 ലക്ഷം രൂപയുടെസ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: അനധികൃതമായി സ്വത്ത് സമ്ബാദിച്ച കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എട്ടു കോടി 80 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗം കണ്ടുകെട്ടിയത്.

സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്ബാദ്യമുണ്ടെന്നാണ് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചത്. 2015ല്‍ സൂരജിന്റെ 50 കോടിയോളം രൂപ വിലമതിക്കുന്ന 18 വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.

സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. നാല് വാഹനങ്ങള്‍, 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ഇതുസംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ ഉത്തരവ് പുറത്തിറങ്ങി.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top