ടി.സി മാത്യുവിനെതിരെ ഓംബുഡ്‌സ്മാന്‍; കെസിഎയില്‍ 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി; ഇടുക്കി-കാസര്‍കോഡ് സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട്;
കൊച്ചി: കെസിഎയില്‍ നിന്ന് പുറത്തായ മുന്‍ സെക്രട്ടറി ടി.സി.മാത്യുവിനെതിരെ ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട്. 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ഓംബുഡ്‌സ്മാന്‍.ഈ പണം അദ്ദേഹത്തില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു.രണ്ടുമാസത്തിനകം പണം തിരിച്ചുപിടിക്കണം.പണം കിട്ടിയില്ലെങ്കില്‍ പരാതിക്കാരന് സമീപിക്കാം.
ഇടുക്കി, കാസര്‍കോഡ് സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി. ഇടുക്കിയിലെ സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നു.44 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. ഈ ഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു. കാസര്‍കോഡ് 20 ലക്ഷം രൂപ മുടക്കിയത് പുറമ്ബോക്ക് ഭൂമിക്കാണ്. മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റ് വാങ്ങിയതിന് 20 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തി. കെസിഎയ്ക്ക് സോഫ്റ്റ് വെയര്‍ വാങ്ങിയതില്‍ 60 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്