ശിവശങ്കറിന് വിനയായത് സ്വപ്‌നയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനം നടത്തിയത്.
ഐടി വകുപ്പില്‍ സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയതാണ് ശിവശങ്കറിന് വിനയാകുന്നത്. ഈ താല്‍കാലിക നിയമനത്തെ ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്പ്രിങ്‌ളര്‍ കാലം മുതല്‍ തന്നെ ശിവശങ്കര്‍ വിവാദ നായകനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ രാജിവച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധികാരം ശിവശങ്കറിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്താനായി മാറി. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ സ്വപ്‌നയുമായുള്ള അടുപ്പം മുഖ്യമന്ത്രിക്കും വിനായായി മാറും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ മാറ്റിയത്.
ഐ എ എസ് അസോസിയേഷനും ശിവശങ്കറിനെ രക്ഷിക്കാനെത്തിയില്ല. ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിക്കും. സ്പ്രിങ്‌ളറിലും ശിവശങ്കര്‍ പ്രതിസ്ഥാനത്ത് നിന്നു. എന്നാല്‍ സര്‍ക്കാരിനെ അഴിമതി കേസില്‍ കുടുക്കാതെ എല്ലാ ഉത്തരവാദിത്തവും ശിവശങ്കര്‍ ഏറ്റെടുത്തു.
അന്ന് നല്ല ഓഫീസര്‍മാരെ ഇല്ലാത്തതു പറഞ്ഞ് കൊല്ലരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ സ്വപ്‌നാ വിവാദത്തില്‍ നാട്ടുകാര്‍ തുറന്നു പറച്ചില്‍ നടത്തിയതോടെ ശിവശങ്കര്‍ പെട്ടു പോവുകയായിരുന്നു.
സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല.
കേസിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതായും രമേശ്വ്യക്തമാക്കി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനതതില്‍ പറഞ്ഞു.
രാജ്യാന്തര ബന്ധമുള്ള കേസാണിത്. കോണ്‍സുലേറ്റുമായി ബന്ധമുള്ള, നയതന്ത്രതലത്തില്‍ കൂടി ബന്ധപ്പെട്ട വിഷയമാണിത്. അതിനാല്‍ സിബിഐ അന്വേഷണമാണ് വേണ്ടത് എന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. ഈ കേസിലെ ഇടപാടുകളും ഉന്നത ബന്ധങ്ങളും ദുരൂഹമാണ്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം വെളിച്ചത്തുവരില്ല. അന്താരാഷ്ട്ര ബന്ധമുള്ള കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്