×

നാണക്കേട്‌; സിനിമ കാണാന്‍ മുത്തശ്ശിയെ എന്തിന്‌ കൊണ്ടുപോയി- സ്വര ഭാസ്‌ക്കര്‍

സ്വര ഭാസ്‌കര്‍, സോനം കപൂര്‍, കരീന കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ‘വീരേ ദി വെഡ്ഡിങി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ അഡള്‍ട്ട് രംഗങ്ങളെ നിരവധിപ്പേര്‍ വിമര്‍ശിക്കുന്നുമുണ്ട്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചാണ്. ഈ ചിത്രം യുവതലമുറയ്ക്കുള്ള മികച്ച സന്ദേശമായിരിക്കുമെന്നും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ സന്തോഷമെന്നും ചിത്രത്തിന്റെ സംവിധായിക പ്രതികരിച്ചിരുന്നു.

Image result for swara bhaskar veere di wedding

ഇപ്പോഴിതാ, ഒരു യുവാവ് തന്റെ മുത്തശ്ശിയെയും കൂട്ടി സിനിമ കാണാന്‍ പോയി നാണംകെട്ടിരിക്കുകയാണ്. സ്വര ഭാസ്‌ക്കറിന്റെ ഒരു സ്വയംഭോഗ രംഗമാണ് വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുന്നത്. ചിത്രത്തിലെ ആ സീന്‍ കണ്ടപ്പോള്‍ നാണംകെട്ടുപോയെന്നും ഇന്ത്യാക്കാരിയാണെന്നതില്‍ നാണക്കേട് തോന്നുന്നുവെന്ന് മുത്തശ്ശി പറഞ്ഞതായും യുവാവ് കുറിച്ചു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സൈബര്‍ ആക്രമണം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

Image result for swara bhaskar veere di wedding

 

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടി മുന്‍ഭാഗം തുറന്ന നിലയിലുള്ള സ്യൂട്ട് ധരിച്ചാണ് എത്തിയത്. ദിവ്യ സെയ്‌നി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു.

അഡള്‍ട്ട് കണ്ടന്റ് ഉണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിട്ടും ഇത്രയും സംസ്‌കാര സമ്പന്നരായവര്‍ എന്തിനാണ് മുത്തശ്ശിമാരെയും കൊണ്ട് ഇങ്ങനെയൊരു ചിത്രത്തിന് പോയതെന്നാണ് ചിലര്‍ ചോദിച്ചത്. എന്തൊക്കെയോ ചില കാരണങ്ങള്‍ കൊണ്ട് ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ മുത്തശ്ശിമാരില്‍ നിന്നും വീരെ ഡി വെഡ്ഡിങ്ങിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നതെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു. സ്വയംഭോഗമെന്ന് ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്തവര്‍ ചില വിചിത്രമായ കാരണങ്ങള്‍ കൊണ്ട് മുത്തശ്ശിമാരെയും കൊണ്ട് സിനിമയ്ക്ക് പോവുകയും സ്വരഭാസ്‌കറിനോട് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെന്ന് മറ്റു ചിലര്‍ പരിഹസിച്ചു. ഇതിനാണ് നല്ല കണക്കിന് തന്നെ സ്വര ഭാസ്‌കര്‍ മറുപടി കൊടുത്തത്. ഏതെങ്കിലും ഐ.ടി സെല്‍ ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പോലെയുണ്ട്. എല്ലാം സമാനമായ ട്വീറ്റുകളെന്നായിരുന്നു സ്വര ട്വിറ്ററില്‍ കുറിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top