×

തനിക്ക് ആ സ്വര്‍ണ്ണ കടത്ത് കേസ് വേണ്ട’ – സ്വര്‍ണ്ണ കടത്ത് സ്വപ്‌ന എപ്പോഴും മൊഴി മാറ്റി പറയുന്നു – ‘ രേഖകള്‍ ഭര്‍ത്താവിന് കൈമാറി വക്കീല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന്റെ കേസുകള്‍ ഒഴിഞ്ഞ് അഭിഭാഷകന്‍ ജിയോ പോള്‍. ഇന്ന് രാവിലെ കസ്റ്റംസ് കേസില്‍ ഹാജരായ ശേഷമാണ് വക്കാലത്ത് ഒഴിയുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചത്. പ്രതി ഭാഗത്തിനുള്ള രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈമാറിയപ്പോള്‍ അഭിഭാഷകന്‍ അത് സ്വീകരിക്കാനും കൂട്ടാക്കിയില്ല.

ശേഷം സ്വപ്നയുടെ റിമാന്‍ഡ് കാലാവധി നീട്ടുന്ന കേസ് പരിഗണിച്ചപ്പോള്‍ താന്‍ വക്കാലത്ത് ഒഴിയുകയാണെന്ന് ജിയോ പോള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസിന്റെ രേഖകള്‍ സ്വപ്നയുടെ ഭര്‍ത്താവിന് കൈമാറി. സ്വപ്ന ഇടയ്ക്കിടെ മൊഴിമാറ്റുന്നതാണ് അഭിഭാഷകന്‍ കേസുകളില്‍ നിന്നുമുള്ള തന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്.

സ്വര്‍ണ്ണക്കത്തുമായി ബന്ധപ്പെട്ട് അഭിഭാഷനോട് ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട് അന്വേഷണ സംഘങ്ങളോട് അവര്‍ പറഞ്ഞതെന്നും ജിയോ പറയുന്നു. ശിവശങ്കറിന് കേസില്‍ പങ്കാളിത്തമില്ലെന്ന് സ്വപ്ന ആദ്യംപറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിന് പങ്കുണ്ടെന്ന് സ്വപ്ന നിലപാട് മാറ്റി.

മാത്രമല്ല, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വിടുന്നതും അഭിഭാഷകന്‍ അറിഞ്ഞിരുന്നില്ല.

ഇതിനു ശേഷമാണ്, കസ്റ്റംസ് കസ്റ്റഡിയില്‍ വച്ച്‌ രഹസ്യമൊഴി കൊടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യവും സ്വപ്ന അഭിഭാഷകനുമായി ആലോചിച്ചിരുന്നില്ല. കേസില്‍ സ്വപ്നയുടെയും മറ്റൊരു പ്രതിയായ സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top