തിരുവനന്തപുരം: ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്‌നാട്ടില്‍.
ഇന്നലെ രാത്രി തമിഴ്‌നാട്ടിലെത്തിയെന്ന് ഇബ്രാഹിം പറഞ്ഞു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും നാളെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.
മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരായ അന്വേഷണത്തില്‍ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. സ്വപ്‌നയ്ക്കും പിസി ജോര്‍ജിനുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയത് കെടി ജലീലിന്റെ പരാതിയിലാണ്. എന്നാല്‍ ഷാജ് കിരണിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല.
അതിനിടെ എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ടും പരാമര്‍ശമുണ്ട്. ഇതിലും അന്വേഷണം നടത്തേണ്ടി വരും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്