സുരേഷ് ഗോപിക്ക് പനി പിടിച്ചു ; 10 ദിവസ വിശ്രമം – നേമത്ത് കുമ്മനം തന്നെ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് ബിജെപി പ്രഖ്യാപിക്കാനിരിക്കേ എംപിയും നടനുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദദേശിച്ചിരിക്കുന്നത്.
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് സുരേഷ് ഗോപി ചികിത്സ തേടിയത്. നേമത്ത് ഇക്കുറി സുരേഷ് ഗോപി മത്സരിച്ചേക്കുമെന്നാണ് വിവരം. സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. അതേസമയം എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്ന് ജനവിധി തേടുമെന്നാണ് വിവരം. കോന്നിയിലും സുരേന്ദ്രന്‍ മത്സരിക്കണോ എന്നതില്‍ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്