സുരേഷ് ഗോപി ഇനി വട്ടിയൂര്‍ക്കാവിലേക്ക് ? തുഷാറിന് ഡെല്‍ഹിയില്‍ സ്ഥാനം
തിരുവനന്തപുരം : കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സുരേഷ് ഗോപിയുടെ പങ്ക് സുനിശ്ചതമാണെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. 17 ദിവസത്തെ പ്രചരണം കൊണ്ട് രണ്ട് ലക്ഷം വോട്ടുകളാണ് കൂടുതലായി സുരേഷ് ഗോപി തൃശൂരില്‍ നിന്ന് സമാഹരിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം ബിജെപിക്ക് സ്വീകാര്യമായിരിക്കുകയാണ്.
കെ മുരളീധരന്‍ എം പി ആയ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവിലടക്കം ഏഴിടത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കും. അവിടേക്ക് സുരേഷ് ഗോപി തന്നെ വേണമെന്നാണ് മണ്ഡലം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സുരേഷ് ഗോപിക്ക് സമ്മതമെങ്കില്‍ മാത്രം കുമ്മനം രാജേശേഖരന്‍ കേന്ദ്ര മന്ത്രിയാവും. അല്ലാത്ത പക്ഷം കുമ്മനം തന്നെയായിരിക്കും വട്ടിയൂര്‍ക്കാവില്‍ രണ്ടാം അങ്കത്തിന് ഇറങ്ങുക. നേരിയ വോട്ടുകള്‍ക്കാണ് മുരളീധരന്‍ അവിടെ നിന്നും ജയിച്ചത്.
തുഷാറിന് ഡെല്‍ഹിയില്‍ സ്ഥാനം
നിയമസഭയില്‍ കഴിവ് തെളിയിച്ച ശേഷം മാത്രമേ ഡെല്‍ഹിയിലേക്ക് മലയാളികളെ പുതിയ ജോലികളും കര്‍ത്തവ്യങ്ങളും ഏല്‍പ്പിക്കൂ. കേരളം പിടിക്കാനായി മൂന്ന് എം പി മാരെയും ഒരു കേന്ദ്രമന്ത്രിയെയും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. എന്നിട്ടും ഒരാളെ പോലും ലോക്‌സഭയിലേക്ക് അയയ്ക്കാന്‍ കേരളത്തിലെ ബിജെപിക്ക് സാധിച്ചില്ല. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു പാക്കേജിന്റെ ഭാഗമായി ഒരു സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്