‘കൃപേഷിന്റെയും ശരത്‌ലാലിന്റെയും ആത്‌മാവ് പൊറുക്കില്ല’ മുല്ലപ്പളളിയ്‌ക്കെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎം വോട്ട് തേടിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരെ സ്ഥാനാര്‍ത്ഥിയും ബിജെപി പ്രസിഡന്റുമായ കെ.സുരേന്ദ്രന്‍ രംഗത്തെത്തി. സിപിഎം വോട്ട് ചോദിച്ച മുല്ലപ്പളളിയോട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും ആത്മാവ് ഒരുകാലത്തും പൊറുക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘മുല്ലപ്പളളിയുടെ നടപടി രക്തസാക്ഷികളായ കോണ്‍ഗ്രസ് കുടുംബങ്ങളോടുളള അവഹേളനമാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കും. ആശയ പാപ്പരത്വമാണിത്. പരാജയ ഭീതി പൂണ്ട രണ്ട് മുന്നണികളും പരസ്‌പരം സഹായം അഭ്യര്‍ത്ഥിക്കുകയാണ്. നേമത്തും മഞ്ചേശ്വരത്തും പാര്‍ട്ടി നേതാക്കള്‍ നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രതിയോഗികളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.’ -സുരേന്ദ്രന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ ഇന്നലെ വിമര്‍ശനം ഉന്നയിച്ച ശേഷം മുല്ലപ്പളളി രാമചന്ദ്രന്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ജയിക്കാനാണ് സിപിഎം ഇങ്ങനെ ചെയ്‌തതെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പളളിയുടെ വിമര്‍ശനം. എസ്‌ഡി.പി.ഐയുമായി 72 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രാദേശിക നീക്കുപോക്കുണ്ടാക്കിയതായി ആരോപിച്ച മുല്ലപ്പളളി മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ നീക്കുപോക്കിന് തയ്യാറാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്