ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ കോടതികൾക്ക് ഇടപെടാനാവില്ലെ : സുപ്രീം കോടതി. ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി > ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
വിവേചനമോ ദർശനം തടസപ്പെടുത്തുന്നതോ ആയ നടപടികൾ ഉണ്ടായാൽ ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു. ക്ഷേത്രങ്ങളിലെ ദൈനംദിന ചടങ്ങുകളിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. പൂജ നടത്തുന്നതും തേങ്ങ ഉടയ്‌ക്കുന്നതും എങ്ങനെയെന്ന് പറയാനാകില്ല. തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകള്‍ എന്നിവ ആചാരപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദാ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്