×

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഉള്ളതു പോലെ ശബരിമലയിലും തിരക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട് ഭക്തന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തിരുപ്പതിയിലും വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് നോക്കണമെന്ന് സുപ്രീംകോടതി.

ഗുരുദ്വാരകള്‍ സന്ദര്‍ശിക്കൂ. സുവര്‍ണ ക്ഷേത്രത്തിലും മറ്റും എത്ര ഭംഗിയായാണ് തീര്‍ത്ഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഗുരുദ്വാരകളിലെ ശുചിത്വം ഉള്‍പ്പെടെ ശ്രദ്ധിക്കണം. സുവര്‍ണ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്ന വൈബ് ശബരിമലയിലെ ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി കെ കെ രമേശ് ആണ് സുപ്രീംകോടതി സമീപിച്ചത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തുന്ന സൗകര്യം ശബരിമല തീര്‍ത്ഥാടകര്‍ക്കും ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കണം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ഉള്ളതു പോലെ ശബരിമലയിലും തീര്‍ത്ഥാടകര്‍ക്ക് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം, തിരക്ക് ഒഴിവാക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top