×

മുന്‍ ചീഫ് ജസ്റ്റീസിന്റെ മകന്‍ 44 വര്‍ഷത്തിന് ശേഷം ചീഫ് ജസ്റ്റീസായി ; അസുലഭ നിമിഷം

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

രണ്ട് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി. 2024 നവംബര്‍ പത്ത് വരെ സ്ഥാനത്ത് തുടരാം. ജസ്റ്റിസ് യു യു ലളിതിന്റെ പിന്‍ഗാമിയായ ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസാണ്.

ജസ്റ്റിസ് ചന്ദ്രചൂഡ് 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മാര്‍ച്ച്‌ 29 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയയി. 2013 ഒക്ടോബര്‍ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.

]സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു; കാലാവധി രണ്ട് വര്‍ഷം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്. പിതാവ് ചീഫ് ജസ്റ്റിസായിചുമതലയേറ്റ് നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡി.വൈ. ചന്ദ്രചൂഡ് അതേ സ്ഥാനത്തെത്തുന്നത്.

ചൊവ്വാഴ്‌ചയായിരുന്നു യു യു ലളിത് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് 27നായിരുന്നു ജസ്റ്റിസ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top