×

സാമ്ബത്തിക സംവരണം ശരിവച്ച്‌ സുപ്രീം കോടതി; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെ

ന്യൂഡല്‍ഹി: സാമ്ബത്തിക സംവരണം ശരിവച്ച്‌ സുപ്രീം കോടതി. മുന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണമാണ് ശരിവച്ചത്.

ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പര്‍ദ്ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്ന് ജഡ്ജിമാര്‍ അനുകൂലിച്ചു. ചീഫ് ജസ്റ്റിസും, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും വിയോജിച്ചു. പിന്നാക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്നും സമത്വമെന്ന ആശയത്തിന് എതിരാണ് ഭേദഗതിയെന്ന് ജസ്റ്റിസ് ഭട്ട് അഭിപ്രായപ്പെട്ടു.

മുന്നാക്ക സംവരണം എല്ലാ ദുര്‍ബല വിഭാഗങ്ങളെയും മുന്നോട്ടുകൊണ്ടുവരാനാണ് സംവരണമെന്നും ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. നിലവില്‍ സംവരണമുള്ളവരെ ഒഴിവാക്കിയത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് ബേല എം ത്രിവേദിയും സാമ്ബത്തിക സംവരണത്തോട് അനുകൂലിച്ചു.

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന 103-ാമത് ഭരണഘടനാ ഭേദഗതി 2019 ജനുവരിയിലാണ് പാര്‍ലമെന്റ് പാസാക്കിയത്.

 

ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവ‌ര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top