സ്‌ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു; സില്‍ക്കിന് പകരം സണ്ണി ലിയോണ്‍ യുവേഴ്‌സ് ലൗ വിംഗ് ലി വിവാദത്തിലേക്ക്
സ്ഫടികത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആട് തോമയുടെ മകന്റെ കഥ പറയുന്ന സ്ഫടികം 2സംവിധാനം ചെയ്യുന്നത് യുവേഴ്‌സ് ലൗവിംഗ്‌ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ്.
ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ബോളിവുഡ് താരം സണ്ണിലിയോണും ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച് കഥാപാത്രത്തിന്റെ മകളായിട്ടണ് സണ്ണി ഈ ചിത്രത്തിലെത്തുക. ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സഫ്ടികം 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ബിജു കട്ടക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തെ കുറിച്ചുളള വിവരങ്ങള്‍ അഞ്ചര ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള മില്ലെനിയം ഓഡിയോസിന്റെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഫേസ് ബുക്കിലൂടെ ഈ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പ്രഖ്യാപനത്തിന് പിന്നാലെ എതിര്‍പ്പ് അറിയിച്ച പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. മില്ലെനിയം ഓഡിയന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചുവടെയാണ് ജനങ്ങള്‍ വ്യാപക പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു ജനങ്ങളുടെ പ്രതികരണം. തങ്ങളുടെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന് രണ്ടാം ഭാഗം വേണ്ട എന്നാണ് ആരാധകരുടെ പക്ഷം. മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും ഒരുപോലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളതാണ് ഏറെ ശ്രദ്ധേയം.
സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രനും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ‘സ്ഫടികം ഒന്നേയുള്ളൂ അതു സംഭവിച്ചു കഴിഞ്ഞു. മോനേ-ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ ഭദ്രന്‍ തന്റേ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം വന്‍ വിജയമായിരുന്നു. ഈ സാമ്പത്തിക വിജയത്തിനു ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗമൊരുക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഒരു രണ്ടാംഭാഗത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും ഭദ്രന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്