മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെ വി പി സുഹ്‍റ – സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കും
പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും നിസ എന്ന സ്ത്രീപക്ഷസംഘടനാ സ്ഥാപകയുമായ വി.പി.സുഹ്റയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക അധിക്ഷേപവും ഭീഷണിയും ഉയരുന്നു. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് വി.പി.സുഹ്‍റ വ്യക്തമാക്കി.
സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും വി.പി.സുഹ്‍റ പറഞ്ഞു. മതത്തിന്‍റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം കാണിയ്ക്കുന്നതിനെതിരെ
മതത്തിനുള്ളില്‍ നിന്ന് തന്നെ ശബ്ദമുയര്‍ത്തിയ ആളാണ് വി.പി.സുഹ്‍റ.
കേരളത്തിലെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത വിവേചനമാണ് ഉള്ളതെന്ന് നേരത്തെ വി.പി.സുഹ്‍റ വ്യക്തമാക്കിയിരുന്നു. ഇതിന് അറുതി വരുത്താന്‍ സുപ്രീംകോടതിയെ സമീപിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടിയാവും ലിംഗ സമത്വത്തിനായുളള നിയമപോരാട്ടമെന്നും വിപി സുഹ്‌റ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിര്‍ത്താനാകില്ലെന്നും സുഹ്‍റ വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്