പിണറായി തള്ളാണോ യാഥാര്‍ഥ്യമാണോ – ഒരു ശാസ്ത്രീയ അവലോകനം – സുനിത ദേവദാസ്
പിണറായി തള്ള് : ഭാഗം 2
പിണറായിയെ കുറിച്ച് ഫേസ് ബുക്കില്‍ കാണുന്ന ‘തള്ളല്‍ പോസ്റ്റുകള്‍ ‘ വായിച്ചു സംഘപരിവാറുകാരും കോണ്‍ഗ്രസ്സുകാരും ആകെ അസ്വസ്ഥരാണ്. ഫേസ് ബുക്കില്‍ കാണുന്നത് തള്ളാണോ യാഥാര്‍ഥ്യമാണോ – ഒരു ശാസ്ത്രീയ അവലോകനം
കേരളീയര്‍ ഒറ്റക്കെട്ടായിട്ടാണ് ദുരിതത്തെ നേരിട്ടത്. അതില്‍ മനുഷ്യത്വമുള്ള എല്ലാ മനുഷ്യരും ഉണ്ടായിരുന്നു. അതൊന്നും ആരും നിഷേധിക്കുന്നില്ല. എന്നാല്‍ നേതാവ് എന്നാല്‍ എന്താണ്? അല്ലെങ്കില്‍ നേതാവിന്റെ പ്രസക്തി എന്താണ്? എന്തുകൊണ്ട് പിണറായി തള്ളല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു?
ഉദാഹരണത്തിന് പി ജെ ജോസഫ് ആയിരുന്നു മുഖ്യമന്ത്രി എന്ന് വിചാരിക്കുക. എങ്ങനെയായിരിക്കും അദ്ദേഹം ഈ പ്രളയത്തെ നേരിടുക? നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ അദ്ദേഹം മുല്ലപ്പെരിയാര്‍ ഇപ്പൊ പൊട്ടുമെ എന്ന് കരഞ്ഞു നിലവിളിച്ചു നമ്മെയൊക്കെ പ്രാന്തന്മാരാക്കിയതും ഉറക്കം കെടുത്തിയതും?
എം എല്‍ എ സജി ചെറിയാനായിരുന്നു മുഖ്യമന്ത്രി എന്ന് കരുതുക. എങ്ങനെയായിരിക്കും പ്രളയത്തെ നേരിടുക? എനിക്ക് തോന്നുന്നു അദ്ദേഹം ആധി മൂത്ത് ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന്
.രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? മോദിയുടെ കാല്‍ക്കല്‍ പോയി കരഞ്ഞു കൊണ്ട് വീണു കേരളീയരുടെ അഭിമാനം പണയം വച്ച് സൈന്യത്തെ ഇറക്കി, കരഞ്ഞു കൂക്കി ബിജെപിക്ക് ഈ മണ്ണില്‍ കാലുറപ്പിക്കാന്‍ അവസരം കൊടുത്തേനെ.
ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കിലോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. ഒരു സ്ത്രീയെ മാനേജ് ചെയ്യാന്‍ അറിയാത്ത അദ്ദേഹം പ്രളയം മാനേജ് ചെയ്യുമോ എന്നൊക്കെ ചോദിക്കുന്നത് തുമ്ബിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലായി പോവും.നിങ്ങള്‍ നിങ്ങള്‍ക്ക് പരിചയമുള്ള ഓരോരുത്തരെയും പ്രളയ കാലത്തെ മുഖ്യമന്ത്രി കസേരയില്‍ സങ്കല്‍പ്പിച്ചു നോക്കു.
ഇതാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത്. സ്ഥൈര്യം
ഇത് പിണറായി തള്ളല്ല. ആരെയും ഇകഴ്‌ത്തി കാണിക്കല്‍ അല്ല. യാഥാര്‍ഥ്യം അംഗീകരിക്കല്‍ മാത്രമാണ്. ജനങ്ങള്‍ സഹകരിച്ചതുകൊണ്ടും ഒറ്റക്കെട്ടായി നിന്നതു കൊണ്ടും തന്നെയാണ് നാം അതിജീവിച്ചത്. പക്ഷെ അതിനു മുകളില്‍ നില്‍ക്കാന്‍ ഒരു നേതാവ് ആവശ്യമുണ്ടായിരുന്നു. പ്രതിസന്ധികളില്‍ തളരാത്ത, അടി പതറാത്ത, സമചിത്തതയുള്ള ഒരാള്‍. അതാണ് പിണറായി. അതിനാണ് പിണറായിയെ അഭിനന്ദിക്കുന്നത്.അല്ലാതെ ആരുടെയും പ്രയത്നത്തെയോ ആത്മാര്ഥതയെയോ കുറച്ചു കാണുകയല്ല.
കേരളത്തെ അതിജീവിപ്പിക്കാന്‍ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ബഹുമാനിക്കുന്നു.എന്നാല്‍ നമ്മള്‍ക്ക് നില്‍ക്കാന്‍ ഒരു നേതാവിന്റെ തണല്‍ ഉണ്ടായിരുന്നതുകൊണ്ടാണ് നാം അതിജീവിച്ചത്. അത് കാണാതെ പോകരുത്. അതിനെ പിണറായി തള്ള് എന്നോ , അന്തംകമ്മികള്‍ തള്ള് തുടങ്ങി എന്നോ വിളിച്ചു തള്ളിക്കളയാന്‍ കഴിയില്ല. കാരണം പിണറായി തന്നെയായിരുന്നു നമുക്ക് മുകളില്‍ തണല്‍ വിരിച്ചു നിന്ന ആ വന്മരം. വിയോജിപ്പുണ്ടെങ്കില്‍ പറയണം. ഉണ്ടോ?
എന്‍.ബി : ഒരു കാര്യം പറയാന്‍ മറന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ഒരു കാര്യം ഉറപ്പായും ചെയ്തേനെ. ഉറങ്ങാതെ എല്ലാ ദുരിതാശ്വാസ ക്യാമ്ബിലും വീട്ടിലും ഒക്കെ എത്തി ആശ്വസിപ്പിച്ചേനെ. കീറിയ കുപ്പായമിട്ട് ചെരുപ്പിടാതെ പ്രളയജലത്തില്‍ ഒരു ഭ്രാന്തനെ പോലെ ഓടി നടന്നേനെ. പിന്നാലെ മനോരമയുടെ കാമറാമാന്മാരും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്