×

സ്വാമിക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് മികച്ച ഉദ്യോഗസ്ഥനായതുകൊണ്ട്- മന്ത്രി സുനില്‍കുമാര്‍

കൊച്ചി: രാജു നാരായണ സ്വാമിയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രാജു നാരായണ സ്വാമിക്കെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടാനുള്ള നടപടി എന്ന് പറയുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പാണെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രാജു നാരായണ സ്വാമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ക്യാബിനറ്റില്‍ നടന്നിട്ടില്ല.കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ് നാളികേര വികസന ബോര്‍ഡ്. അ്‌പ്പോള്‍ അഴിമതിയെ പറ്റി മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥന്‍ ആണ് രാജു നാരായണ സ്വാമി. ഇതേ നിലപാട് ആണ് സര്‍ക്കാരിനും ഉള്ളത്. കൃഷി വകുപ്പിന്റെ കീഴില്‍ അദ്ദേഹം കാഴ്ച വച്ചത് നല്ല സേവനമാണെന്നും അതിനാലാണ് കോണ്‍ഫിഡന്റല്‍ റിപ്പോര്‍ട്ടില്‍ നല്ല മാര്‍ക്ക് നല്‍കിയതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top