×

ഞായറാഴ്ച കരുതിയിരിക്കുക: മഴയും കാറ്റും നാശംവിതയ്ക്കാന്‍ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുക ഞായറാഴ്ചയാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നുമുതല്‍ സംസ്ഥാനത്തും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച അപകടകരമാം വിധം മഴ ലഭിക്കില്ല, യെല്ലോ അലര്‍ട്ടാണ് ഇന്നത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമര്‍ദം രൂപപ്പെടും എന്ന് പ്രതീക്ഷിക്കുന്നത് വെള്ളിയാഴചയാണ്. നാളെ ഗ്രീന്‍ അലര്‍ട്ടാണ്, പരിഭ്രമിക്കേണ്ട കാര്യമില്ല. ശനിയാഴ്ചത്തേക്ക് ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ചക്ക് അകം കടലില്‍പ്പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തണം. ഞായറാഴ്ചയാണ് റെഡ് അലര്‍ട്ട്. കാറ്റും മഴയും ശക്തിപ്രാപിക്കുന്നത് അന്നാണ്. സ്ഥിതിഗതികള്‍ ഗുരുതരമാകും എന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top