ഞാനും ഈഴവനാണ്. – ‘മുഖ്യമന്ത്രിയെ അധിക്ഷേപിച്ചില്ല, ഷാനിമോളെ ജയിപ്പിക്കാന്‍ 10 ദിവസം ഞാന്‍ അരൂരിലുണ്ടായിരുന്നു – സുധാകരന്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ വാക്കുകളില്‍ ജാതിവെറിയില്ലെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ. മുഖ്യമന്ത്രിയുടെ കുടുംബം ചെത്തുകാരുടേതാണെന്നും അത്തരമൊരു കുടുംബത്തില്‍പ്പെട്ടയാള്‍ ഹെലികോപ്ടറില്‍ സഞ്ചരിച്ചുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപി.
‘അതില്‍ തെറ്റായ സന്ദേശം ഇല്ല. ഞാന്‍ നമ്ബൂതിരിയോ നമ്ബ്യാരോ, നായരോ ഒന്നുമല്ല. ഞാനും ഈഴവനാണ്. ഈഴവ സമുദായത്തില്‍ ജനിച്ച എനിക്ക് പിണറായിയെ എന്തിനാണ് ജാതി പറഞ്ഞ് വിമര്‍ശിക്കേണ്ട കാര്യം. ആരോടും ജാതി മത വിത്യാസത്തിന്റെ പേരില്‍ പെരുമാറാറില്ല. എനിക്ക് ജാതിയും മതമോ ഇല്ലെന്ന് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ഞാന്‍ പറഞ്ഞത് പിണറായിയുടെ തൊഴിലാളി കുടുംബസാഹചര്യമാണ്.’-സുധാകരന്‍ പറഞ്ഞു.
ചെത്തുതൊഴിലാളി എന്ന് പറയുന്നത് മലബാറില്‍ സാധാരണമാണെന്നും സുധാകരന്‍ പറയുന്നു. തന്റെ പരാമര്‍ശം സംബന്ധിച്ച വിവാദത്തിന് പിന്നില്‍ സിപിഎംകാരല്ല ഉള്ളതെന്നും അദ്ദേഹം പറയുന്നു. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയ്ക്ക് പിന്നിലായി മറ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംപി ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും സുധാകരന്‍ ആരോപണമുന്നയിച്ചു.
കാര്യങ്ങള്‍ താന്‍ വിശദീകരിച്ചതാണെന്നും പിണറായിക്കെതിരായ പരാമര്‍ശം നടത്തിയത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും തന്റെ സ്വന്തം ലാഭത്തിനു വേണ്ടിയല്ലെന്നും സുധാകരന്‍ പറഞ്ഞു. ഇന്നലെ തന്റെ സ്റ്റാന്‍ഡ് ശരിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇപ്പോള്‍ അത് മാറ്റിപ്പറഞ്ഞത് തന്നെ അമ്ബരപ്പിക്കുന്നു.
ഷാനിമോള്‍ എംഎല്‍എയാക്കാനായി പത്ത് ദിവസം അരൂരില്‍ പോയ ആളാണ് താന്‍. തനിക്കെതിരെ അങ്ങനെ പറയാനുള്ള ഷാനിമോളുടെ താത്പര്യം എന്താണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്