×

സമരാഗ്നി = കോണ്‍ഗ്രസുകാര്‍ അഞ്ച് മണിക്കൂറായി ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു = സുധാകരനെ തിരുത്തി വി ഡി സതീശന്‍

തിരുവനന്തപുരം: സമരാഗ്നി സമാപന ചടങ്ങില്‍ പ്രവർത്തകർ നേരത്തെ പിരിഞ്ഞുപോയതില്‍ അമർഷം പ്രകടിപ്പിച്ച്‌ കെ.പി.സി.സി.

അധ്യക്ഷൻ കെ. സുധാകരൻ. സമരാഗ്നിയുടെ രാഷ്ട്രീയ പ്രാധാന്യം പ്രവർത്തകർ മനസിലാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പിന്നാലെ വേദിയില്‍തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സുധാകരനെ തിരുത്തി. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും.

നേതാക്കള്‍ സംസാരിച്ച്‌ തീരുന്നതിന് മുമ്ബ് പ്രവർത്തകർ പിരിഞ്ഞുപോയിത്തുടങ്ങിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. ‘നമ്മള്‍ കൊട്ടിഘോഷിച്ച്‌ വലിയ സമ്മേളനങ്ങള്‍ നടത്തും. രണ്ടാള് പ്രസംഗിച്ച്‌ കഴിയുമ്ബോഴേക്കും ആളുകള്‍ പോകാൻ തുടങ്ങും. ഈ കസേരകളൊക്കെ നേരത്തേ കാലിയായി. ലക്ഷക്കണക്കിന് രൂപ മുടക്കി പൊതുയോഗം സംഘടിപ്പിച്ചിട്ട് അത് കേള്‍ക്കാള്‍ മനസില്ലെങ്കില്‍ പിന്നെ എന്തിന് നിങ്ങള്‍ വരുന്നു,’ സുധാകരൻ ചോദിച്ചു.

അതേസമയം, ശേഷം പ്രസംഗിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രവർത്തകരുടെ ഭാഗത്തുനിന്ന് സംസാരിക്കുകയും കെ. സുധാകരനെ തിരുത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു. മൂന്നുമണിക്കൂർ കൊടുംചൂടില്‍ വന്നുനില്‍ക്കുന്നവരാണെന്നും അഞ്ചുമണിക്കൂർ തുടർച്ചയായി അവർ പരിപാടിയില്‍ പങ്കെടുത്തുവെന്നും സതീശൻ പറഞ്ഞു.

മാത്രമല്ല, 12 പേരാണ് പരിപാടിയില്‍ പ്രസംഗിച്ചതെന്നും അതുകൊണ്ടുതന്നെ ഇത്രയുമൊക്കെ ചെയ്ത പ്രവർത്തകർ പിരിഞ്ഞുപോയതില്‍ കെ.പി.സി.സി. പ്രസിഡന്റ് വിഷമിക്കേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top